HOME
DETAILS
MAL
വൈദ്യുതി ലൈനില്‍ നിന്നും തീ; ആളപായമില്ല
backup
October 11 2018 | 05:10 AM
ഹരിപ്പാട്: വൈദ്യുതിലൈന്‍ നിന്നും മിനിറ്റുകളോളം തീ ഉണ്ടായത് ജനത്തെ പരിഭ്രാന്തരാക്കി.
തീ വരുന്നത് നിത്യസംഭവമായിട്ടും അപാകത പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ഇന്നലെ രാത്രി 7.30നാണ് വൈദ്യുതിലൈന്‍ മിനിറ്റുകളോളംനിന്ന് കത്തുകയും വൈദ്യുതിലൈന്‍ പൊട്ടി വീഴുകയും ചെയ്തത്.
വീയപുരം- എടത്വറോഡില്‍ പുരക്കല്‍ പടിയിലാണ് സംഭവം നടന്നത്.സര്‍വിസ് ബസുകള്‍ ഉള്‍പ്പെടെ നിരവധിവാഹനങ്ങള്‍ ഇത് വഴികടന്നു വന്നെങ്കിലും നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തിയതിനെതുടര്‍ന്ന് വന്‍ അപകടം ഒഴിവായി.
ഈ ആഴ്ചയില്‍ രണ്ടാം തവണയാണ് ഇവിടെ വൈദ്യുതി ലൈന്‍ നിന്നുകത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."