മരുന്നടി: ഇരുപതോളം ദേശീയ താരങ്ങള്‍ പുറത്ത്
ആലപ്പുഴ: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഇരുപതോളം ദേശീയ കായിക താരങ്ങളെ പുറത്താക്കി. ഭാരോദ്വഹനം, ബോക്സിങ്, അത്ലറ്റിക്സ്, നീന്തല്‍, കബഡി വിഭാഗങ്ങളില്‍ നിന്നുള്ള താരങ്ങളാണിവര്‍. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) നടത്തിയ പരിശോധനയിലാണ് താരങ്ങളുടെ ഫലം പോസിറ്റീവായത്. പരിശീലന ക്യാംപില്‍ പങ്കെടുത്തുക്കൊണ്ടിരിക്കുന്ന താരങ്ങളില്‍ നിന്നാണ് സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തിയത്. പിടിക്കപ്പെട്ടവരില്‍ മിക്ക താരങ്ങളും ഭാരോദ്വഹന വിഭാഗത്തില്‍ മത്സരിക്കുന്നവരാണ്. കഴിഞ്ഞ ഏപ്രില്‍ 12-13 തിയതികളില്‍ ഗോവയില്‍ നടന്ന ഭാരോദ്വഹന മത്സരത്തില്‍ മരുന്നടി കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് പേരെ പുറത്താക്കിയിരുന്നു.
ബംഗളൂരിലും ഹൈദരാബാദിലും നടന്ന അത്ലറ്റിക്സ് ക്യാംപില്‍ നിന്ന് രണ്ടു പേരെയും പുറത്തായിട്ടുണ്ട്. 15 ഭാരോദ്വഹന താരങ്ങള്‍ രണ്ട് അത്ലറ്റിക്സ് താരങ്ങള്‍ നീന്തല്‍, കബഡി, ബോക്സിങ് വിഭാഗങ്ങളില്‍ നിന്ന് ഓരോ താരങ്ങളുമാണ് പിടിക്കപ്പെട്ടത്. ആന്‍ഡി ഡോപിങ് റൂള്‍ വയലേഷന്‍ പ്രകാരം താരങ്ങള്‍ക്കെതിരേ കേസ് എടുത്തിട്ടുണ്ട്. താരങ്ങള്‍ക്കെല്ലാം നാല് വര്‍ത്തെ വിലക്ക് നേരിടേണ്ടി വരും. സുശീല പന്‍വാര്‍, കെ.കെ റോബി, ബല്‍ജിത്ത് കൗര്‍, മനോജ് ജോഷി, സലീം, ടി.വി നിതിന്‍, വന്ദന ദുബൈ, എസ്.എം ഷിജു, മനോരഞ്ജന്‍ ശര്‍മ, മാണ്ഡു നായിക്ക്, മോഹന്‍ നടരാജന്,സരിത റാണി, ഹര്ഷദാ സഖ്പാല്, എസ് നാഗേശ്വരന്‍, ഇന്ദര്‍ജിത് സിങ്, ജന്കിര്മാണ്, ജമീര്‍ ഹുസൈന്, വികാസ് സിങ്, ഗീതാറാണി എന്നിവര്‍ക്കാണ് വിലക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."