ഗൈനക്കോളജിസ്റ്റുകളെ നിയമിക്കണം
താമരശ്ശേരി :താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റുകളെയും അനസ്‌തേഷ്യിസ്റ്റിനെയും അടിയന്തിരമായി നിയമിക്കണമെന്നും പണി പൂര്‍ത്തിയായ കാഷ്വാലിറ്റി കം ഒ.പി. കോംപ്ലക്‌സില്‍ അടിയന്തിരമായി പ്രവര്‍ത്തനമാരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും താമരശ്ശേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
ആശുപത്രിയില്‍ വിവിധ തസ്തികകളിലേക്ക് ഈ വര്‍ഷം നടത്തിയ താല്‍ക്കാലിക ജീവനക്കാരുടെ നിയമനത്തില്‍ വന്‍ അഴിമതിയും ക്രമക്കേടും സ്വജനപക്ഷപാതവും നടന്നിരിക്കുകയാണെന്നും നിയമനത്തില്‍ അനധികൃത ഇടപെടല്‍ നടത്തിയവര്‍ക്കെതിരേ ശക്തമായ അന്വേഷണം നടത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. യോഗ്യരായ നിരവധിയാളുളെ പിന്തള്ളിയാണ് നിയമനം നടത്തിയിരിക്കുന്നത്. ഇത് അംഗീകരിക്കാനില്ല. ഈ നടത്തിയ നിയമനം റദ്ദാക്കി പുതുതായി ഇന്റര്‍വ്യൂ നടത്തി വീണ്ടണ്ടും നിയമനം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
പകര്‍ച്ചപ്പനി വ്യാപകമായ ഈ സാഹചര്യത്തില്‍ പനി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യവകുപ്പും ഗ്രാമ പഞ്ചായത്തും കുറ്റമറ്റ രീതിയില്‍ ഇടപെടല്‍ നടത്തണം. സാധാരണക്കാരും പാവപ്പെട്ടവരുമായ രോഗികള്‍ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയുടെ വികസന കാര്യത്തില്‍ സ്ഥലം എം.എല്‍.എ മൗനം വെടിയണം. ഒ.പി വിഭാഗത്തില്‍ വിവിധ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ ഉള്‍പ്പെടെ ആവശ്യത്തിന് ഡോക്ടര്‍മാരെയും അനുബന്ധ ജീവനക്കാരെയും നിയമിക്കണമെന്നും ആശുപത്രിയുടെ ശോചനീയാവസ്ഥക്ക് അടിയന്തരമായി പരിഹാരം ഉണ്ടായില്ലെങ്കില്‍ ബഹുജന പങ്കാളിത്തത്തോടെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും യൂത്ത് ലീഗ് മുന്നറിയിപ്പ് നല്‍കി.
യോഗത്തില്‍ ആക്ടിംഗ് പ്രസിഡന്റണ്ട് പി.കെ. ഹസന്‍ ഫാസില്‍ അധ്യക്ഷനായി. എം. സുല്‍ഫീക്കര്‍, എ.കെ. കൗസര്‍, റഫീക്ക് കൂടത്തായി, സുബൈര്‍ വെഴുപ്പൂര്‍, എം.ടി അയ്യൂബ് ഖാന്‍, ഷംസീര്‍ എടവലം, ഇഖ്ബാല്‍ പൂക്കോട്, കെ.സി ഷാജഹാന്‍, അലി ഫൈസല്‍, അലി തച്ചംപൊയില്‍, റാഫി ഈര്‍പ്പോണ, സല്‍മാന്‍ അരീക്കല്‍, ഇസ്ഹാഖ് ചാലക്കര, നിയാസ് ഇല്ലിപ്പറമ്പില്‍, ഷംസു അവേലം, മുനീര്‍ കാരാടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."