വളണ്ടിയര്‍ പ്രോഗ്രാമിനായി കൂടുതല്‍ പേരും തിരഞ്ഞെടുത്തത് കൊച്ചിയെ
കൊച്ചി: അണ്ടര്‍17 ലോകകപ്പിന്റെ വളണ്ടിയര്‍ പ്രോഗ്രാമിനായി കൂടുതല്‍ പേരും തിരഞ്ഞെടുത്തത് കൊച്ചിയെ. ഇതുവരെ 29,358 അപേക്ഷകളാണ് വളണ്ടിയര്‍ പ്രോഗ്രാമിനായി ലഭിച്ചത്.
84 രാജ്യങ്ങളില്‍ നിന്നുള്ള 18 വയസ് മുതല്‍ 72 വയസ് വരെയുള്ളവര്‍ അപേക്ഷ നല്‍കിയവരിലുണ്ട്. അപേക്ഷകരില്‍ 38.27 ശതമാനം പേരും കൊച്ചിയില്‍ സേവനം ചെയ്യാനാണ് താത്പര്യം പ്രകടിപ്പിച്ചത്. 16.95 ശതമാനം അപേക്ഷകര്‍ ഡല്‍ഹിയെയും 13.69 ശതമാനം പേര്‍ മുംബൈ നഗരത്തെയും വളണ്ടിയര്‍ പ്രോഗ്രാമിനായി തിരഞ്ഞെടുത്തു.
ഡല്‍ഹിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷരുള്ളത് (11.83 ശതമാനം). 7925 പേര്‍ ഇ വളണ്ടിയര്‍മാരാകാനാണ് താത്പര്യം പ്രകടിപ്പിച്ചത്.
അപേക്ഷരുടെ ആധിക്യം കാരണം രജിസ്‌ട്രേഷന്‍ നടപടികള്‍ ആറ് ആഴ്ചത്തേക്ക് നിര്‍ത്തിവച്ചതായി ഫിഫ അധികൃതര്‍ അറിയിച്ചു. അണ്ടര്‍17 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് വളണ്ടിയര്‍ പ്രോഗ്രാമിന് ഇത്രയും അപേക്ഷകരുണ്ടാകുന്നത്.
ആറ് വേദികളിലായി നടക്കുന്ന ടൂര്‍ണമെന്റിന് 1500 വളണ്ടിയര്‍മാരെയാണ് ഫിഫ തിരഞ്ഞെടുക്കുക. പ്രാദേശിക സംഘാടക സമിതിയുടെ (എല്‍.ഒ.സി) നേതൃത്വത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷകരുടെ ചുരുക്ക പട്ടിക ഉണ്ടാക്കിയ ശേഷം തിരഞ്ഞെടുക്കപ്പെട്ടവരെ അഭിമുഖത്തിന് വിളിക്കും.
ഇക്കാര്യം അപേക്ഷകരെ ഇ മെയില്‍ വഴി അറിയിക്കും. ടൂര്‍ണമെന്റിന് മുന്നോടിയായി നടക്കുന്ന ഒഫിഷ്യല്‍ ഡ്രോ, ട്രോഫി എക്‌സ്പീരിയന്‍സ്, മിഷന്‍ ഇലവന്‍ മില്യണ്‍ പ്രോഗ്രാം തുടങ്ങിയവയിലേക്കും അവശേഷിക്കുന്ന അപേക്ഷകരെ വളണ്ടിയര്‍മാരായി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."