ഒ.പി ശീട്ട് കൈപ്പറ്റി ലഹരി ഗുളികകള്‍ വാങ്ങുന്ന സംഘം പിടിമുറുക്കുന്നു
കൊണ്ടോട്ടി: സ്വകാര്യ ആശുപത്രികളില്‍നിന്ന് ഡോക്ടര്‍മാരുടെ ശീട്ടില്‍ ലഹരി ഗുളികള്‍ എഴുതിച്ചേര്‍ത്ത് മരുന്നുകള്‍ ഉപയോഗിക്കുന്നതായി പൊലിസ്. പ്രമുഖ ആശുപത്രികളില്‍ പരിശോധനക്കെന്ന വ്യാജേന ഡോക്ടര്‍മാരുടെ പേരില്‍ ഒ.പി ശീട്ടെടുത്ത് ലഹരിഗുളികള്‍ എഴുതിച്ചേര്‍ത്താണ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ലഹരി ഗുളിക വില്‍പന നടത്തുന്നത്. വിദ്യാലയങ്ങളും പ്രൊഫഷണല്‍ കോളജുകളും കേന്ദ്രീകരിച്ച് മയക്കു ഗുളികകള്‍ മൊത്ത വിതരണം ചെയ്യുന്ന വണ്ടൂര്‍ നടുവത്ത് അഭിലാഷിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലിസിന് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.
ആശുപത്രിയില്‍ നിന്നും ഒന്നിലധികം ഒ.പി ശീട്ടുകളെടുത്ത് അതില്‍ സ്വന്തമായി ഗുളികകളുടെ പേരും ഡോക്ടറുടെ വ്യാജ ഒപ്പും പതിച്ചാണ് മെഡിക്കല്‍ ഷോപ്പില്‍ നിന്നും ലഹരി ഗുളികകള്‍ സംഘടിപ്പിക്കുന്നത്. ഷോപ്പില്‍ നിന്നും ഒരു ഗുളികക്ക് നാല് രൂപ നിരക്കില്‍ വാങ്ങി 100 മുതല്‍ 200 രൂപ നിരക്കിലാണ് വില്‍പന നടത്തുകയാണ് ഇത്തരം സംഘങ്ങള്‍ ചെയ്യുന്നത്. കഴിച്ചാല്‍ ഗന്ധം ഉണ്ടാകില്ലെന്നതും നല്ല ലഹരി ലഭിക്കും എന്നതാണ് ഇതിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ശിപ്പിക്കുന്നത്.
തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് മയക്കുമരുന്ന് ഗുളികകള്‍ കേരളത്തിലെത്തിക്കുന്നത്. ഇത് കിട്ടാതെ വരുമ്പാഴാണ് ഒ.പി ശീട്ടുപയോഗിച്ച് ഗുളികകള്‍ വാങ്ങി വില്‍ക്കുന്നത്. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ മയക്കുഗുളികകളുമായി കൊണ്ടോട്ടി സ്വകാര്യ ആശുപത്രിക്ക് പരിസരത്ത് നിന്നാണ് അഭിലാഷിനെ പിടികൂടിയത്.
കഞ്ചാവു പോലുള്ള ലഹരി വസ്തുക്കള്‍ ഒഴിവാക്കിയാണ് ലഹരി ഗുളികളിലേക്ക് വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നത്.ഗുളികകള്‍ മദ്യത്തിലും മറ്റും ചേര്‍ത്ത് ഉപയോഗിക്കുന്നവരും കുറവല്ല. ജില്ലയില്‍ ഇത്തരത്തില്‍ ഗുളികകള്‍ വിതരണം ചെയ്യുന്ന ആളുകളെ കുറിച്ചും ഉപയോഗിക്കുന്ന വിദ്യാര്‍ഥികളെ കുറിച്ചുംവ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."