സ്ത്രീകള്‍ക്ക് അഭയം നല്‍കാന്‍ വണ്‍സ്റ്റോപ് സെന്റര്‍
മലപ്പുറം: അതിക്രമത്തിനിരയാകുന്ന സ്ത്രീകള്‍ക്ക് അഭയവും പിന്തുണയും നിയമസഹായവും നല്‍കുന്ന വണ്‍സ്റ്റോപ് സെന്റര്‍ ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഏത് വിധത്തിലുള്ള അതിക്രമം നേരിട്ട സ്ത്രീകള്‍ക്കും 24 മണിക്കൂറും വണ്‍സ്റ്റോപ് സെന്റര്‍ സഹായം നല്‍കും.
സ്ത്രീകള്‍ക്ക് താല്‍ക്കാലിക അഭയം, വൈദ്യസഹായം, നിയമസഹായം കൗണ്‍സലിങ് എന്നിവ കേന്ദ്രം നല്‍കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ വനിതാ ശിശു വികസന വകുപ്പിന് കീഴിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ജില്ലാ കലക്ടര്‍ അധ്യക്ഷനായ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. പെരിന്തല്‍മണ്ണയിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഗാര്‍ഹിക പീഡനം, ആസിഡ് ആക്രമണം, മാനസിക ശാരീരിക പീഡനം, ദുരഭിമാനക്കൊല, ശൈശവ വിവാഹം, കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമം എന്നിവയില്‍ ഇരയാക്കപ്പെടുന്നവര്‍ക്ക് സുരക്ഷയും വൈദ്യസഹായവും കേന്ദ്രം ഉറപ്പ് നല്‍കും. പൊലിസ്-നിയമസഹായം നല്‍കാനും ആവശ്യമെങ്കില്‍ കൗണ്‍സിലിങ് ഏര്‍പ്പെടുത്താനും വണ്‍ സ്റ്റോപ്പ് സെന്ററില്‍ സൗകര്യമൊരുക്കും.
നേരിട്ടും പൊതുപ്രവര്‍ത്തകര്‍ മുഖേനെയും വണ്‍സ്റ്റോപ് കേന്ദ്രവുമായി ബന്ധപ്പെടാം.
ഫോണ്‍: 04933 297400.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."