HOME
DETAILS
MAL
റെയില്വേസ്റ്റേഷന് ചോര്‍ന്നൊലിക്കുന്നു
backup
June 01 2017 | 21:06 PM
കോഴിക്കോട്: മഴ തുടങ്ങിയതേയുള്ളൂ കോഴിക്കോട് റെയില്‍വേ സ്റ്റേഷന് ചോര്‍ന്നൊലിക്കാന്‍ തുടങ്ങി. അന്താരാഷ്ട്ര നിലവാരത്തിലേക്ക് റെയില്‍വേ സ്റ്റേഷനെ ഉയര്‍ത്താനുള്ള പദ്ധതികള്‍ നടക്കവെയാണ് ഈ ദുര്യോഗം.
മഴ പെയ്യുമ്പോള്‍ സ്റ്റേഷനിലെ നാലു പ്ലാറ്റ്ഫോമുകളിലും കനത്ത ചോര്‍ച്ച അനുഭവപ്പെടുകയാണ്. പ്ലാറ്റ്ഫോമുകളുടെ മേല്ക്കൂരയെ താങ്ങിനിര്‍ത്താനായി നിര്‍മ്മിച്ചിട്ടുള്ള തൂണുകളിലൂടെയാണ് പ്രധാനമായും വെള്ളം ഇറങ്ങുന്നത്. വെള്ളം പുറത്തേക്ക് കളയാനുള്ള പൈപ്പുകള്‍ തകര്‍ന്ന നിലയിലാണ്. നാലാം പ്ലാറ്റ്ഫോമിലാണ് ചോര്‍ച്ച അതിരൂക്ഷമായുള്ളത്. ഇവിടെ പുതുതായി നിര്‍മിച്ച മേല്‍ക്കൂരയുടെ തൂണുകളില്‍ നിന്ന് വെള്ളം ശക്തമായി താഴേക്ക് പതിക്കുകയാണ്. മഴ കൂടുതല്‍ ശക്തമാവാനിരിക്കെ അറ്റകുറ്റപ്പണികള്‍ നടത്തിയില്ലെങ്കില്‍ യാത്രക്കാര്‍ക്ക് ഇത് ഏറെ പ്രയാസകരമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."