HOME
DETAILS
MAL
എറിയാട് കടപ്പുറത്ത് തിരയടി ശക്തം
backup
October 11 2018 | 06:10 AM
കൊടുങ്ങല്ലൂര്‍: എറിയാട് കടപ്പുറത്ത് തിരയടി ശക്തം, വീടുകളുടെ ചുവരുകള്‍ക്ക് വിള്ളല്‍ വീണു.
മേനോന്ബസാറിനും ലൈറ്റ് ഹൗസിനുമിടയില്‍ പാക്കിസ്ഥാന് കര പ്രദേശത്താണ് തിരയടി അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് കടപ്പുറത്ത് നിരവധി വീടുകളുടെ ചുവരുകളില്‍ വിള്ളല്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് തിരമാലകള്‍ക്ക് ശക്തി കൂടുതലാണ്. തിരമാല കരയില്‍ വന്നടിച്ചതിന്റെ ആഘാതത്തിലാണ് വീടുകള്‍ക്ക് വിള്ളല്‍ വീണതെന്ന് സംശയിക്കുന്നു. വൈകുന്നേരത്തോടെയാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്.
തുടര്‍ന്ന് തീരദേശ പൊലിസ് സ്ഥലത്തെത്തി. എസ്.ഐ ലാല്‍സണ്‍ന്റെ നേതൃത്വത്തിലുള്ള സംഘം വീടുകള്‍ പരിശോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."