ഒറ്റതെങ്ങില്‍ മുട്ടിപ്പാലം അപകടത്തില്‍
ചാവക്കാട്്: ഒറ്റത്തെങ്ങിന്‍ മുട്ടിപ്പാലം അപകടത്തിലാണെന്നും വലിയ വാഹനങ്ങളുടെ ഗതാഗതം തടയണമെന്നുമുള്ള ജില്ലാ കലക്ടറുടെ ഉത്തരവിറങ്ങി രണ്ട് മാസമായിട്ടും പൊലിസ് അനങ്ങുന്നില്ലെന്ന് ആക്ഷേപം.
ദേശീയപാത ഒരുമനയൂര്‍ ഒറ്റതെങ്ങില്‍ മുട്ടി പാലത്തിനടിയില്‍ ഒരു സൈഡിലെ ഭിത്തിയാണ് വിള്ളല്‍ വന്ന് അപകട ഭീഷണിയായത്. അപകട സാധ്യത മനസിലാക്കിയ പൊതുമരാമത്ത്് ദേശീയപാത എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ കഴിഞ്ഞ ജൂലൈ 12ന് ചാവക്കാട് പൊലിസിന് എഴുത്ത് കൊടുത്തിരുന്നതാണ്. എഴുത്ത് ലഭിച്ച് പിറ്റേന്നു തന്നെ പൊലിസ് പാലം പരിശോധിക്കുകയും, അപകട സാധ്യത മനസിലാക്കിയിരുന്നു. തുടര്‍ന്ന് പതിമൂന്നാം തീയതി തന്നെ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. കലക്ടര്‍ പാലത്തിന്റെ അറ്റ കുറ്റപ്പണികള്‍ നടത്തുന്നത് വരെ ഈ പാലത്തിലൂടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം തടഞ്ഞുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു. ഇതുസംബന്ധമായ ഉത്തരവിന്റെ കോപ്പികള്‍ ജില്ലാ പൊലിസ് സൂപ്രണ്ട്, ചാവക്കാട് തഹസില്‍ദാര്‍, പൊതുമരാമത്ത് ദേശീയപാത അധികൃതര്‍ക്കും ഒരാഴ്ചക്കകം നല്‍കിയതാണ്. എന്നാല്‍ മാസം രണ്ടു കഴിഞ്ഞിട്ടും പാലത്തിലൂടെ വലിയ ചരക്കുലോറികള്‍ അടക്കമുള്ളവ യഥേഷ്ടം കടന്നുപോവുന്നുണ്ട്. അധികൃതര്‍ പാലത്തിന് ഭിത്തി ബലപ്പെടുത്തുന്ന പണികള്‍ ആരംഭിച്ചു വെങ്കിലും ശക്തമായ മഴ മൂലം കനാലില്‍ വെള്ളം വര്‍ധിച്ചതിനാല്‍ തടസപ്പെട്ടിരിക്കുകയാണ്. ജീവന്‍ പണയം വെച്ചാണ് കഴിഞ്ഞ ആഴ്ചകളില്‍ പാലത്തിനടിയില്‍ തൊഴിലാളികള്‍ പൃവൃത്തികള്‍ നടത്തിയത്. എന്നാല്‍ വലിയ വാഹനങ്ങളുടെ ഗതാഗതം തടഞ്ഞ് പണികള്‍ സുഖകരമാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."