വെടിയേറ്റ് അവശനിലയിലായ കാട്ടുകൊമ്പനെ വനംവകുപ്പ് കയ്യൊഴിഞ്ഞു
പുല്‍പ്പള്ളി: ചെതലയം റേഞ്ചില്‍പ്പെട്ട പാമ്പ്ര വനമേഖലയില്‍ വെടിയേറ്റ് അവശനിലയില്‍ കണ്ടെത്തിയ കാട്ടാനയെ ചികിത്സിക്കാതെ വനംവകുപ്പ് കയ്യൊഴിഞ്ഞു.
കഴിഞ്ഞ ഒരുമാസമായി വെടിയേറ്റ് അവശനിലയിലായ കാട്ടുകൊമ്പനെ സ്ഥിരമായി ഈ മേഖലയില്‍ കാണാറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍ വനംവകുപ്പ് വെടിയേറ്റ കാട്ടാനയെ കണ്ടെത്താനായില്ലെന്ന ഒഴുക്കന്‍ മറുപടിയാണ് നല്‍കുന്നത്.
ആനക്ക് മുറിവേറ്റത് വെടികൊണ്ടല്ല, മുള്ളുകൊണ്ടാണെന്നാണ് വനപാലകര്‍ പറയുന്നത്. ആനക്ക് 40-45 വയസായെന്നും ഇത്രയും പ്രായമായ ആനയെ പിടികൂടി ചികിത്സിക്കുക അത്ര എളുപ്പമുള്ള കാര്യമല്ലെന്നുമാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.
വനംവകുപ്പ് വെടിയേറ്റ ആനയെ കണ്ടെത്തുവാന്‍ കഴിയുന്നില്ലെന്ന് പറയുമ്പോഴും വ്യാഴാഴ്ച പകലും ആന പാമ്പ്രയില്‍ റോഡരികില്‍ വനത്തിലുണ്ടായിരുന്നു.
പുല്‍പ്പള്ളി-ബത്തേരി റോഡിലുടെ സഞ്ചരിക്കുന്നവരെല്ലാം ആനയെ കണ്ടിരുന്നു. അവശനിലയിലായ ആനയെ പിടികൂടി ചികിത്സിക്കാത്തതിനെതിരേ പ്രകൃതിസ്‌നേഹികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."