ബി.ജെ.പിയിലും വിമതര്‍: മന്ത്രിമാരെ നിശ്ചയിക്കാനാകാതെ യദ്യൂരപ്പ
ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും മന്ത്രിമാരെ നിശ്ചയിക്കാന്‍ കഴിയാതെ യദ്യൂരപ്പ. കുമാരസ്വാമി സര്‍ക്കാരിനെ വീഴ്ത്തിയ വിമത ശല്യം ബി.ജെ.പിയിലും ഉള്ളതാണ് മന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ യദ്യൂരപ്പയ്ക്കുമുന്‍പിലുള്ള വെല്ലുവിളിയെന്നാണ് വിവരം. പല എം.എല്‍.എമാരും മന്ത്രിസ്ഥാനത്തിനായി കടുത്ത സമ്മര്‍ദമാണ് മുഖ്യമന്ത്രിക്കും ബി.ജെ.പി നേതൃത്വത്തിലും ചെലുത്തുന്നത്.
യദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റ് ഒരാഴ്ചയായിട്ടും മന്ത്രിസഭാ രൂപീകരണം വൈകുകയാണ്. മന്ത്രിമാരുടെ കാര്യത്തില്‍ കേന്ദ്ര നേതൃത്വവും ആശങ്കയിലാണ്. അതേസമയം ബി.ജെ.പിയുടെ പ്രതിസന്ധിയെ കാത്തിരുന്നു കാണുകയെന്ന തന്ത്രത്തിലാണ് കോണ്‍ഗ്രസ് നില്‍ക്കുന്നത്. സമ്മര്‍ദം ശക്തമായ സാഹചര്യത്തില്‍ ആരെയെല്ലാം മന്ത്രിമാരാക്കണമെന്ന കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനത്തിലെത്താന്‍ യദ്യൂരപ്പക്ക് ആയിട്ടില്ല. ആഭ്യന്തരമായി രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ മന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ കാലതാമസം നേരിടുമെന്നുതന്നെയാണ് ബി.ജെ.പിയും നല്‍കുന്ന സൂചന.
മുതിര്‍ന്ന ചില എം.എല്‍.എമാര്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലി ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഉപമുഖ്യമന്ത്രി പദം വേണോ എന്ന കാര്യത്തില്‍ ഇതുവരെ യദ്യൂരപ്പ മനസ് തുറന്നിട്ടില്ല. ഇതിനിടയില്‍ മന്ത്രിസ്ഥാനം ലഭിച്ചിട്ടില്ലെങ്കില്‍ വിമത പ്രവര്‍ത്തനം ബി.ജെ.പിയില്‍ ശക്തമാകുമെന്ന മുന്നറിയിപ്പും ചില നേതാക്കള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. അതേസമയം ജാതി സമവാക്യങ്ങളും പ്രാദേശിക വാദവുമെല്ലാം പരിഗണിച്ചായിരിക്കും മന്ത്രിമാരെ നിശ്ചയിക്കുകയെന്നാണ് യദ്യൂരപ്പ പറയുന്നത്.
അതിനിടയില്‍ അയോഗ്യരാക്കപ്പെട്ട വിമതരുടെ കാര്യത്തില്‍ വ്യക്തമായ നിലപാടെടുക്കാത്തതും ബി.ജെ.പിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതിനിടയില്‍ അയോഗ്യരാക്കപ്പെട്ട വിമതര്‍ക്ക് അനുകൂലമായി സുപ്രിം കോടതി വിധി വന്നാല്‍ അവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കേണ്ടി വരും. ഇത് നിലവിലെ ബി.ജെ.പി എം.എല്‍.എമാരുടെ കടുത്ത എതിര്‍പ്പിന് ഇടയാക്കുമെന്ന ഭീഷണിയും യദ്യൂരപ്പക്കുണ്ടാകും.
അതേസമയം മന്ത്രിമാരെ രൂപീകരിക്കുന്ന കാര്യത്തിലുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്രത്തെ സമീപിച്ച് പ്രശ്‌ന പരിഹാരത്തിനായിട്ടാണ് യദ്യൂരപ്പ ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."