ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോഴും തെരുവുകച്ചവടം തകൃതി
കാസര്‍കോട്: നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കാത്ത നഗരസഭയുടെയും പൊലിസിന്റെയും നടപടിക്കെതിരേ പ്രതിഷേധം ശക്തമാവുന്നു. പഴയ ബസ് സ്റ്റാന്‍ഡില്‍ വ്യാപാരഭവന്‍ റോഡിലേക്ക് ഇറങ്ങുന്ന സ്ഥലമാണ് നഗരത്തില്‍ പ്രധാനമായും തെരുവു കച്ചവടക്കാര്‍ കൈയേറിയിരിക്കുന്നത്.
വര്‍ഷങ്ങളായി ഇവിടെ കച്ചവടം ചെയ്യുന്നവരെ ഒഴിപ്പിക്കുന്നതിനു പകരം പുനരധിവസിപ്പിക്കാന്‍ അധികാരികള്‍ തയാറാവാത്തതാണ് ഗതാഗത പ്രശ്‌നം രൂക്ഷമാവുന്നത്. റമദാന്‍ ആരംഭിച്ചതോടെ ഈ ഭാഗത്ത് സാധനം വാങ്ങാനെത്തുന്നവരുടെ തിരക്ക് ഏറിയതോടെ എം.ജി റോഡിലെ ഗതാഗതം പോലും തടസപ്പെടുത്തുന്നു.
നഗരത്തില്‍ 2001ല്‍ കേരള ഹൈക്കോടതി തെരുവുകച്ചവടം നിരോധിച്ചതാണ്. നഗരത്തിലെ ഗതാഗതക്കുരുക്കു പരിഹരിക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ നേരിട്ടിറങ്ങിയ സമിതി തെരുവുകച്ചവടക്കാരെ പുനരധിവസിപ്പിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും നടപടിയുണ്ടായില്ല.
നഗരസഭയും പൊലിസും ജില്ലാഭരണ കൂടവും സംയുക്തമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."