HOME
DETAILS
MAL
റെയില്‍വേ ഫീസ് ഏര്‍പ്പെടുത്തി; പാര്‍ക്കിങ് റോഡരികില്‍
backup
October 11 2018 | 07:10 AM
തൃക്കരിപ്പൂര്‍: പാര്‍ക്കിങിനു ഫീസ് ഏര്‍പ്പെടുത്തിയതോടെ വാഹനങ്ങള്‍ പാര്‍ക്കിങ്ങിനായി റോഡരിക് തിരഞ്ഞെടുത്തു. റെയില്വേസ്റ്റേഷന് റോഡിലും സെന്റ്പോള്‍സ് സ്കൂള്‍ റോഡിലും ട്രെയിന്‍ യാത്രക്കാര്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനാല്‍ ഗതാഗതകുരുക്ക് രൂക്ഷമായതിനെ തുടര്‍ന്നാണ് തൃക്കരിപ്പൂര്‍ റോട്ടറി റെയില്‍വേയുടെ അനുമതിയോടെ ലക്ഷങ്ങള്‍ ചെലവഴിച്ച് സ്റ്റേഷന് പരിസരത്ത് പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയത്.
ദിവസങ്ങളോളം പാര്‍ക്കിങിന് ഫീസ് പിരിച്ചിരുന്നില്ല. എന്നാല്‍ റെയില്‍വേയുടെ മറ്റിടങ്ങളിലെന്ന പോലെ കഴിഞ്ഞ ദിവസം മുതല്‍ പാര്‍ക്കിങിന് ഫീസ് പിരിക്കാന്‍ തുടങ്ങിയതോടെയാണ് ട്രെയിന്‍ യാത്രക്കാര്‍ വാഹനങ്ങള്‍ റോഡരികിലും മറ്റുമായി പാര്‍ക്ക് ചെയ്തു തുടങ്ങിയത്. റെയില്‍വേ സ്റ്റേഷന് റോഡിലാണ് ഏറ്റവും വലിയ കുരുക്ക് ഇതുകാരണം അനുഭവപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."