കുടിവെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷം
തളിപ്പറമ്പ്: തളിപ്പറമ്പ് കാക്കാത്തോടിനടിയിലൂടെയുള്ള ജപ്പാന്‍ കുടിവെള്ളപദ്ധതിയുടെ പൈപ്പ് തകര്‍ന്ന് ഒരുവര്‍ഷമായി കുടിവെള്ളം പാഴാകാന്‍ തുടങ്ങിയിട്ടും നടപടിയെടുക്കാതെ അധികൃതര്‍. ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴാകുമ്പോഴും പൈപ്പ് ശരിയാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
തളിപ്പറമ്പ് നഗരത്തിലൂടെ ഒഴുകുന്ന ജലസ്രോതസായ കാക്കാത്തോടിന്റെ രണ്ടിടങ്ങളിലാണ് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടി വെള്ളം ഒഴുകുന്നത്. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയില്‍ രാജരാജേശ്വര ക്ഷേത്രം റോഡ് ആരംഭിക്കുന്ന ഭാഗത്ത് പൈപ്പ് പൊട്ടി ഒഴുകാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായി. ഇക്കാര്യം നാട്ടുകാര്‍ പലതവണയായി ജപ്പാന്‍ കുടിവെള്ള പദ്ധതി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് യാതൊരു നടപടിയും ഇല്ലാതായതോടെ നാട്ടുകാര്‍ വാര്‍ഡ് കൗണ്‍സിലറെയും നഗരസഭാ ചെയര്‍മാനെയും മുനിസിപ്പല്‍ എന്‍ജിനിയറെയും ബന്ധപ്പെടുകയും ഇവര്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി അധികൃതരെ വിളിച്ച് പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഒരു തവണ വന്നുനോക്കിയതല്ലാതെ അധികൃതര്‍ ഒരു തുടര്‍ നടപടിയും കൈക്കൊണ്ടില്ല. അതിനിടെയാണ് കാക്കാത്തോട് ബസ് സ്റ്റാന്‍ഡ് പരിസരത്തും തോട്ടില്‍ തന്നെയുള്ള ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഏതാനും ദിവസങ്ങളായി പൊട്ടിയൊഴുകാന്‍ തുടങ്ങിയത്. ജപ്പാന്‍ കുടിവെള്ള പദ്ധതി അധികൃതര്‍ അനാസ്ഥ അവസാനിപ്പിച്ച് പൊട്ടിയ പൈപ്പുകള്‍ ശരിയാക്കി വെള്ളം പാഴാകുന്നത് തടയണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."