അക്ഷരമുറ്റത്ത് വര്‍ണാഭമായി പ്രവേശനോത്സവം
നിലമ്പൂര്‍: മുന്‍പെങ്ങുമില്ലാത്ത വിധം വര്‍ണാഭമായ ചടങ്ങുകളാണ് മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇക്കുറി ഒരുക്കിയത്. നിലമ്പൂര്‍ നഗരസഭയിലെ മുഴുവന്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂളുകളിലും ഇക്കുറി ഒന്നാം ക്ലാസിലേക്കും പ്രീപ്രൈമറിയിലേക്കും അഡ്മിഷന്‍ തേടിയെത്തിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ്. നിലമ്പൂര്‍ ബ്ലോക്ക് പരിധിയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലും ഇക്കുറി അഡ്മിഷന്‍ കൂടുതലാണെന്ന വിവരമാണ് ബി.പി.ഒ കെ.വി മോഹനും എ.ഇഒ.പി വിജയനും നല്‍കുന്നത്.
നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരസമിതി ചെയര്‍പേഴ്‌സണ്‍ ശ്രീജ ചന്ദ്രന്‍ അധ്യക്ഷയായി. വികസന സ്ഥിരസമിതി ചെയര്‍പേഴ്‌സണ്‍ മുംതാസ് ബാബു, പി.ടി.എ പ്രസിഡന്റ് എ.പി ഹബീബ് റഹ്മാന്‍, യൂസഫ് കാളിമഠത്തില്‍, പ്രധാനാധ്യാപകന്‍ എ. കൃഷ്ണദാസ്, പ്രിന്‍സിപ്പല്‍മാരായ അനിത എബ്രഹാം, എന്‍ വി റുഖിയ, തുടങ്ങിയവര്‍ പങ്കെടുത്തു.
നിലമ്പൂര്‍ ബ്ലോക്ക് തല പ്രവേശനോത്സവം മാമാങ്കര ഗവ. എല്‍.പി സ്‌കൂളില്‍ പി.വി അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ സുകു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.ടി സാവിത്രി, മുഹമ്മദ് അഷ്‌റഫ്, എ.ഇ.ഒ പി. വിജയന്‍, ബി.പി.ഒ കെ വി മോഹനന്‍ സംസാരിച്ചു.
വണ്ടൂര്‍: ഉപജില്ലാതല പ്രവേശനോത്സവം വാണിയമ്പലം സി.കെ.എ. ജി.എല്‍.പി സ്‌കൂളില്‍ എ.പി അനില്‍കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ജുവൈരിയ അധ്യക്ഷയായി. പ്രവേശനോത്സവ കിറ്റ് വിതരണം, പഠനോപകരണ വിതരണം, യൂനിഫോം വിതരണം, ഉച്ചഭക്ഷണ വിതരണ ഉദ്ഘാടനം എന്നിവയും നടന്നു. എസ്.എസ്.എല്‍.സി എല്‍.എസ്.എസ് എന്നിവയില്‍ മികച്ച വിജയം നേടിയവരെ ചടങ്ങില്‍ അനുമോദിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ ചുമതലയുള്ള കെ.മുഹമ്മദലി,ബി.പി.ഒ എം.സുനിത, പി.ടി.എ പ്രസിഡന്റ് ടി.സുരേഷ്, എസ്.എം.സി ചെയര്‍മാന്‍ എം.സക്കീര്‍, പ്രധാനാധ്യാപിക ത്രേസ്യാ ടി.ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹരിത കേരളം മിഷന്റെ ഭാഗമായി 'ഹരിത നിയമാവലി' പാലിച്ചായിരുന്നു മേഖലയിലെ പ്രവേശനോത്സവങ്ങളെല്ലാം നടത്തിയത്.
വണ്ടൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് അംഗം ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയര്‍മാന്‍ ഇ.കെ ഹബീബ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍മാരായ എം.സുബൈര്‍, ഐശ്വര്യ, പ്രധാനാധ്യാപിക ജി.രമാദേവി, ആസാദ് വണ്ടൂര്‍, കാപ്പില്‍ മുഹമ്മദ്, ടി.പ്രേമ സുന്ദരന്‍ സംസാരിച്ചു.
വണ്ടൂര്‍ പൂക്കുളം ജി.എല്‍.പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് റോഷ്‌നി കെ.ബാബു ഉദ്ഘാടനം ചെയ്തു.വാണിയമ്പലം ശാന്തി നഗര്‍ ജി.എല്‍.പി സ്‌കൂളില്‍ പഞ്ചായത്ത് അംഗം പി.മഹ്മൂദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബീന സുരേഷ് അധ്യക്ഷയായി.
കൂരാട് പഴേടം പനംപൊയില്‍ ജി.എല്‍.പി സ്‌കൂളില്‍ പഞ്ചായത്ത് അംഗം എം.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ഹുസൈന്‍ അധ്യക്ഷനായി.
ചാത്തങ്ങോട്ടുപുറം മുതീരി യു.എം.എ.എല്‍.പി സ്‌കൂളില്‍ നടന്ന പോരൂര്‍ പഞ്ചായത്ത്തല പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് എന്‍.എസ് അര്‍ച്ചന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കണ്ണിയാണ് അബ്ദുല്‍ കരീം അധ്യക്ഷനായി. പൂത്രക്കോവ് ജി.എല്‍.പി സ്‌കൂളില്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.നളിനി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് എന്‍.വി.ജിനേഷ് അധ്യക്ഷനായി. വര്‍ണാഭമായ റാലിയും നടന്നു.
മഞ്ചേരി: നഗരസഭാതല പ്രവേശനോത്സവം മഞ്ചേരി വായപ്പാറപ്പടി ജി.എല്‍.പി സ്‌കൂളില്‍ നടന്നു. പുസ്തകവിതരണം, എല്‍.എസ്.എസ് ജേതാക്കള്‍ക്കുള്ള അനുമോദനം എന്നീ പരിപാടികളും നടത്തി. നഗരസഭാ വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സജിത് കോലോട്ട് അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ എ.കെ നൗഫല്‍, എസ്.എം.സി ചെയര്‍മാന്‍ സി. അബ്ദുനാസര്‍, അഡ്വ. കെ.പി ഷാജു തുടങ്ങിയവര്‍ സംസാരിച്ചു.
മഞ്ചേരി: ആനക്കയം പഞ്ചായത്ത്തല പ്രവേശനോത്സവം പന്തല്ലൂര്‍ ജി.എല്‍.പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി സുനീറ ഉദ്ഘാടനം ചെയ്തു. സി.പി റസിയ അധ്യക്ഷയായി. വി.പി ഷാജു, എം. ഷാജി സംസാരിച്ചു.
പാണ്ടിക്കാട്: ടൗണ്‍ ജി.എം.എല്‍.പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം വാര്‍ഡ് അംഗം വി.പി.ബുഷ്‌റ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കെ.ഉഷ അധ്യക്ഷയായി.
പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്ത്തലപ്രവേശനോല്‍സവം പായമ്പാടം ജി.എല്‍.പി. സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.സുജാത ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കുള്ള സൗജന്യ യൂനിഫോം വിതരണവും പാഠനോപകരണ വിതരണവും നടന്നു. കെ.എസ് ശ്രീകുമാര്‍ അധ്യക്ഷനായി. പഞ്ചായത്ത് മെമ്പര്‍ ഗംഗദേവി ശ്രീരാഗം, പ്രഥമാധ്യപിക ആലീസ് വര്‍ഗീസ്, കെ.എം ഗിരിവാസന്‍, പി.കെ സരസ്വതി, വി.മധു, കെ.മനോജ് കുമാര്‍, നീന കുര്യന്‍ സംസാരിച്ചു.
പൂക്കോട്ടുംപാടം അഞ്ചാംമൈല്‍ യമാനിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രവേശനോത്സവം യമാനിയ്യ ഇസ്‌ലാമിക് സെന്റര്‍ സെക്രട്ടറി വി.കെ അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. പുക്കോട്ടുപാടം എസ്.ഐ അമൃത്‌രംഗന്‍ മുഖ്യാതിഥിയായി. പ്രിന്‍സിപ്പല്‍ സി.സി അനീഷ് കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഖയ്യൂം, എം.ടി ഹക്കിം, പി.ടി.എ പ്രസിഡന്റ് അലവിക്കുട്ടി, എന്‍. അബ്ദുള്‍ മജീദ്, കെ.ബാപ്പുട്ടി, ഉമ്മര്‍ മൗലവി സംബന്ധിച്ചു.
പൂക്കോട്ടുംപാടം എ.യു.പി സ്‌കൂളില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൊട്ടത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.ബി വിനുരാജ് അധ്യക്ഷനായി. അമരമ്പലം ജി.എല്‍.പി സ്‌കൂളിലെ മുന്‍ പ്രഥമാധ്യാപകന്‍ ഉണ്ണിക്കുട്ടി, സ്‌കൂള്‍ പ്രഥമാധ്യപകന്‍ വി.യൂസഫ് സിദ്ദീഖ്, സ്‌കൂള്‍ മാനേജര്‍ സി.മുഹമ്മദലി, സംസാരിച്ചു.
പൂക്കോട്ടുംപാടം ഗുഡ്‌വില്‍ ഇംഗ്ലീഷ് സ്‌കൂളില്‍ പ്രവേശനോത്സവവും പ്രതിഭാ പുരസ്‌കാര വിതരണവും എസ്.ഐ അമൃതരംഗന്‍ ഉദ്ഘാടനം ചെയ്തു. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ചെയര്‍മാന്‍ എന്‍എ കരീം അധ്യക്ഷനായി. സി.ബി.എസ്.ഇ കേരള സഹോദയ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. അബ്ദുല്‍ നാസര്‍ മുഖ്യ പ്രഭാഷണം നടത്തി. മാതൃസംരക്ഷണ സമിതി അധ്യക്ഷ ഓമന അവാര്‍ഡുകള്‍ വിതരണം ചെയ്തു. കഴിഞ്ഞ അധ്യായന വര്‍ഷത്തിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് 67 വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഭാ പുരസ്‌കാരം നല്‍കി. ഗുഡ്‌വില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.കുഞ്ഞിമുഹമ്മദ്, പ്രിന്‍സിപ്പാള്‍ പി.കെ ബിന്ദു, വൈസ് പ്രിന്‍സിപ്പാള്‍ നിഷ സുധാകര്‍ സംസാരിച്ചു.
പൂക്കോട്ടുംപാടം: പറമ്പ സ്‌കൂളില്‍ ഈ വര്‍ഷം ഒന്നാം തരത്തില്‍ ചേര്‍ന്ന മുഴുവന്‍ കുട്ടികള്‍ക്കും അത്യുത്പാദന ശേഷിയുള്ള തെങ്ങിന്‍ തൈകള്‍ നല്‍കി പ്രവേശനോത്സവം ഗംഭീരമാക്കി. സ്‌കൂളിലെ പരിസ്ഥിതി ക്ലബിന് നേതൃത്വം നല്‍കുന്ന അധ്യാപകന്‍ പിവി സണ്ണിയുടെ ആശയം പി.ടി.എ യും അധ്യാപകരും ഏറ്റെടുക്കുകയായിരുന്നു.
പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ ശിവദാസന്‍ ഉള്ളാട് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കുള്ള തെങ്ങിന്‍ തൈ വിതരണം അമരമ്പലം കൃഷി ഓഫിസര്‍ ലിജു അബ്രഹാം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഡി. ടി. മുഹമ്മദ് അധ്യക്ഷനായി. കുട്ടികള്‍ക്കുള്ള പഠനോപകരണം മുത്തൂറ്റ് ഗ്രൂപ്പ് മനേജര്‍ തോമസ് മാത്യു വിതരണം ചെയ്തു.എസ് എസ് ജി ചെയര്‍മാന്‍ സി പി സുബ്രഹ്മണ്യന്‍, പ്രധാനാധ്യാപകന്‍ എന്‍. പ്രദീപ്, അധ്യാപകരായ ശ്രീജിത് കുമാര്‍, ശ്രീനിവാസന്‍, കെ. സാജന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."