ആഞ്ഞടിച്ച് തിത്‌ലി ചുഴലിക്കാറ്റ്: ആന്ധ്രയില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു, ഒഡിഷയില്‍ 3 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു
ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ നാശംവിതച്ച് തിത്‌ലി ചുഴലിക്കാറ്റ്. ശ്രീകാകുലം, വിസിയനഗരം ജില്ലകളില്‍ കനത്ത നാശമാണ് തിത്‌ലി ചുഴലിക്കാറ്റ് വിതച്ചത്. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിലായി ആന്ധ്രപ്രദേശില്‍ എട്ടുപേര്‍ മരിച്ചു.
ഇവിടെ വ്യാപകമായി റോഡുകള്‍ തകര്‍ന്നു. 2000 ത്തില്‍ അധികം വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നിട്ടുണ്ട്. ഇതോടെ 4319 ഗ്രാമങ്ങളിലും ആറു നഗരങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി.
റെയില്‍വ്വേസ്‌റ്റേഷനുകളിലും മറ്റും വ്യാപകമായി തകര്‍ന്നുവീണതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
#WATCH:Trees uprooted, property damaged in Andhra Pradesh's Srikakulam due to #TitliCyclone.The cyclone made landfall early morning today. pic.twitter.com/09Fjx8QwGI
— ANI (@ANI) October 11, 2018
അതേസമയം, ഒഡിഷ തീരത്ത് കനത്ത ജാഗ്രത തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി മൂന്നു ലക്ഷം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പൊലിസ്, സേനാ വിന്യാസം, ഫയര്‍ സെര്‍വീസ് തുടങ്ങി എല്ലാ സജ്ജീകരണങ്ങളും നടത്തിയതായി മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."