സിവില്‍ സര്‍വിസ് പരീക്ഷാ വിജയികളെ മുഖ്യമന്ത്രി അഭിനന്ദിച്ചു
തിരുവനന്തപുരം: സിവില്‍ സര്‍വിസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ മലയാളികളെ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദിച്ചു. കേരളാ േേസ്റ്ററ്റ് സിവില്‍ സര്‍വിസ് അക്കാദമി ഈ വര്‍ഷം115 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. ഇതില്‍ 51 പേരും യോഗ്യത നേടിയത് സന്തോഷകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മെയിന്‍ പരീക്ഷ, ഇന്റര്‍വ്യൂ പരിശീലനത്തിന് തിരുവനന്തപുരത്തും പ്രിലിമിനറി പരീക്ഷാ പരിശീലനത്തിന് പാലക്കാട്, കോഴിക്കോട്, പൊന്നാനി എന്നിവിടങ്ങളിലുമാണ് കേന്ദ്രങ്ങളുള്ളത്.
പ്രിലിമിനറി പരീക്ഷ പാസാകുന്നവര്‍ക്ക് മെയിന്‍ പരീക്ഷാ പരിശീലനവും മെയിന്‍ പരീക്ഷ പാസാകുന്നവര്‍ക്ക് ഇന്റര്‍വ്യൂ പരിശീലനവും നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
കൂടാതെ ഡല്‍ഹിയില്‍ താമസ സൗകര്യവും യാത്രാ സൗജന്യവും നല്‍കിവരുന്നുണ്ട്. എല്ലാ ജില്ലകളിലും പ്രിലിമിനറി പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയോടൊപ്പം 13ാം റാങ്കുകാരന് ജെ.അതുല്‍ (കണ്ണൂര്‍), അനുവിവേക് (എറണാകുളം) എന്നിവര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."