ഭൂമി രജിസ്ട്രേഷന് അധിക നികുതി പിന്‍വലിക്കണം
കൈപറമ്പ്: കുടുംബാംഗങ്ങള്‍ തമ്മില്‍ നടത്തപ്പെടുന്ന ധന നിശ്ചായധാരം, ഒഴിമുറി, ഇഷ്ടദാനം തുടങ്ങിയ കാര്യങ്ങള്‍ക്ക് സംസ്ഥാന ബജറ്റില്‍ ഏര്‍പ്പെടുത്തിയ അധിക നികുതി മൂലം കുടുംബങ്ങളില്‍ അരാജകത്വം സൃഷ്ടിച്ചിരിക്കുകയാണെന്നും, രജിസ്ട്രേഷന് നടപടികള്‍ പൂര്‍ണമായി സ്തംഭിച്ച സാഹചര്യത്തില്‍ അധിക നികുതി പിന്‍വലിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ സി.വി കുരിയാക്കോസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ബജറ്റില്‍ ഏര്‍പ്പെടുത്തിയ രജിസ്ട്രേഷന് ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും പണമിടപാടില്ലാതെ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമി ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഭീമമായ ഫീസ് വര്‍ധന പൂര്‍ണമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി മുണ്ടൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ടി.പി സന്തോഷ് അധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡന്റ് ജോണി ചിറ്റിലപ്പിള്ളി, ദളിത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് എം.കെ മോഹനന്, യൂത്ത് ഫ്രണ്ട് (എം) ജില്ലാ വൈസ് പ്രസിഡന്റ് ഒ.ഡി തോമസ്, ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാര്‍.കെ.ഡേവീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."