പ്രതിപക്ഷത്തിന്റെ പ്രതിഷേധം കനത്തു; ചെയര്‍പേഴ്‌സണ്‍ യോഗം പിരിച്ചുവിട്ടു
ചാലക്കുടി: വി.ആര്‍.പുരം ചാത്തന്‍മാസ്റ്റര്‍ കമ്മ്യൂണിറ്റി ഹാളിലെ പരിപാലനത്തിന് ആളെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തില്‍ ചെയര്‍പേഴ്‌സണ്‍ യോഗം പിരിച്ചുവിട്ടു.
പുതിയ നിയമനം സംബന്ധിച്ച് പട്ടികജാതി സംഘടനകളായ കെപിഎംഎസ്, പുലയോദ്ധാരണസഭ ,സാംബവ മഹാസഭ എന്നിവര്‍ നല്‍കിയ അപേക്ഷ ചര്‍ച്ച ചെയ്യണമെന്നും, പട്ടികജാതി സംഘടനകളുടെ അഭിപ്രായം അറിയണമെന്നും പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പന്‍ പറഞ്ഞെങ്കിലും ഇത് അംഗീകരിക്കാതെ പുതിയ ആളെ നിയമിക്കുകയാണെന്ന് ചെയര്‍മാന്‍ പറഞ്ഞു.
പ്രതിഷേധം അറിയിക്കുന്നതിനിടയില്‍ ചെയര്‍മാന്‍ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു. ചര്‍ച്ച ചെയ്യാമെന്ന് പിന്നീട് ചെയര്‍പേഴ്‌സണ്‍ സമ്മതിച്ചു.
പ്രതിപക്ഷനേതാവ് വി.ഒ.പൈലപ്പന്‍,ഷിബു വാലപ്പന്‍,ബിജു എസ് ചിറയത്ത്,മേരി നളന്‍,ആലീസ് ഷിബു,ജിയോ കിഴക്കുംതല,കെ.വി.പോള്‍,ജോയ് ചാമവളപ്പില്‍,സരള നീലങ്കാട്ടില്‍,റീന ഡേവീസ്,സൂസമ്മ ആന്റണി,സുമ ബൈജു,എം.പി.ഭാസ്‌ക്കരന്‍,എം.എ.ജോസ്,ആനി പോള്‍,വര്‍ഗീസ് വാറോക്കി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."