HOME
DETAILS
MAL
പൂട്ടിയ ബാറുകളെല്ലാം തുറക്കാന്‍ ഗൂഢാലോചന: ചെന്നിത്തല
backup
June 02 2017 | 00:06 AM
തിരുവനന്തപുരം: സംസ്ഥാനത്തെ പൂട്ടിയ ബാറുകളെല്ലാം തുറക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മദ്യ മുതലാളിമാരോടുള്ള എല്‍.ഡി.എഫിന്റെ ഉപകാര സ്മരണയാണിത്.
സംസ്ഥാനത്ത് മദ്യമൊഴുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ല. ഈ മാസം ഒന്‍പതിന് യു.ഡി.എഫ് യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ ആലോചിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ എല്‍.ഡി.എഫ് മദ്യലോബികളില്നിന്ന് കോടിക്കണക്കിനു രൂപ കൈപ്പറ്റിയതായി ആരോപണമുയര്‍ന്നിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് സര്‍ക്കാരിന്റെ നീക്കങ്ങള്‍. ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീലിന് പോകാതെ സര്‍ക്കാര്‍ സാധാരണക്കാരെ വഞ്ചിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."