ഖത്തര്‍ തീര്‍ഥാടകര്‍ക്കായി വീണ്ടും പുതിയ വെബ്സൈറ്റ് തുറന്നു
ജിദ്ദ: ഖത്തര്‍ തീര്‍ഥാടകര്‍ക്ക് ഹജ്ജ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി സഊദി വീണ്ടും പുതിയ വെബ്സൈറ്റ് തുറന്നു. നേരത്തെ സഊദി തുടങ്ങിയിരുന്ന വെബ്സൈറ്റ് ഖത്തര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഖത്തര്‍ തീര്‍ഥാടകര്‍ക്ക് ഹജ്ജിന് വരുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് പുതിയ സൈറ്റുമായി സഊദി അധികൃതര്‍ വീണ്ടും രംഗത്തെത്തിയത്.
സഊദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റേയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റേയും പ്രത്യേക നിര്‍ദേശ പ്രകാരമാണ് ഖത്തര്‍ പൗരന്മാര്ക്ക് ഹജ്ജിനെത്തുന്നതിനായി രജിസ്ട്രേഷന് നടപടികള്‍ക്ക് പുതിയ വെബ്സൈറ്റ് തുറന്നതെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
ഹജ്ജിനെത്തുന്ന ഖത്തര്‍ സഹോദരീ സഹോദരന്മാര്ക്ക് ആവശ്യമായ മുഴുവന്‍ സജ്ജീകരണങ്ങളും നല്‍കുന്നത് സഊദി അറേബ്യ തുടരുമെന്നും ഖത്തര്‍ പൗരന്മാര്ക്കായി ഏര്‍പ്പെടുത്തിയ പുതിയ ലിങ്കും ബ്ലോക്ക് ചെയ്യരുതെന്നും ഖത്തര്‍ അധികൃതരോട് മന്ത്രാലയം ആവശ്യപ്പെട്ടു. നേരത്തെ തുറന്ന വെബ്സൈറ്റ് ഇക്കഴിഞ്ഞ പതിനേഴിനാണ് ഖത്തര്‍ അധികൃതര്‍ ബ്ലോക്ക് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."