യാത്രനിരോധന ഉത്തരവ് പുന:സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ട്രംപ് സുപ്രിം കോടതിയില്‍
വാഷിങ്ടണ്‍: ആറ് മുസ്ലിം രാഷട്രങ്ങള്ക്കേര്പെടുത്തിയ യാത്രാ നിരോധന ഉത്തരവ് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സുപ്രിം കോടതിയെ സമീപിച്ചു. നടപ്പാക്കാനാവില്ലെന്ന കീഴ്ക്കോടതി ഉത്തരവിനെ തുടര്‍ന്നാണിത്. വിവേചനപരമായ നയമാണെന്നു ചൂണ്ടിക്കാട്ടിയാണ് കീഴ്ക്കോടതി നിരോധന ഉത്തരവ് റദ്ദാക്കിയത്.
ഏഴു രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ജനുവരിയിലായിരുന്നു ആദ്യം ഉത്തരവ് കൊണ്ടുവന്നത്. ഇറാഖ്, ഇറാന്, ലിബിയ, യമന്‍, സോമാലിയ, സുഡാന്, സിറിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് യു.എസ് വിലക്കേര്‍പ്പെടുത്തിയത്. ഉത്തരവ് ഭരണഘടനവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കോടതികളും രംഗത്തുവന്നതോടെ ഇറാഖിനെ ഒഴിവാക്കി മാര്‍ച്ച് ആറിന് പുതിയ ഉത്തരവ് കൊണ്ടുവന്നിരുന്നു.
മുസ്ലിം ഭൂരിപക്ഷമുള്ള ആറു രാജ്യങ്ങളില്‍നിന്നുള്ളവരും അഭയാര്‍ഥികളും അമേരിക്കയില്‍ പ്രവേശിക്കുന്നത് തടയുന്ന പുതിയ ഉത്തരവ് ഹവായിയിലെ ജില്ല ജഡ്ജി ഡെറിക് വാട്സണ് താല്‍ക്കാലികമായി തടഞ്ഞു. പിന്നീട് ഉത്തരവ് വിലക്കിയ നടപടി കോടതി ഹവായിയിലെ ഫെഡറല്‍ കോടതി അനിശ്ചിത കാലത്തേക്ക് നീട്ടുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ട്രംപ് മേല്‍ക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."