3000 എം.എ.എച്ച് ബാറ്ററിയുമായി മോട്ടോ സെഡ് 2
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്ക്കെല്ലാമുള്ള ഒരേ പരാതിയാണ് ബാറ്റി ബാക്കപ്പ് തീരെ കിട്ടുന്നില്ല എന്നത്. പ്രത്യേകിച്ച മുഴുവന്‍ സമയവും മൊബൈല്‍ ഡാറ്റ ഓണ്‍ ചെയ്തു വച്ചാല്‍ ബാറ്ററി ലീക്കാവുന്നത് അറിയുകയേയില്ല. ഇതിന് പരിഹാരം കാണാനാണ് ഇപ്പോള്‍ മൊബൈല്‍ കമ്പനികളുടെ മത്സരം.
ബാറ്ററി ബാക്കപ്പ് പരിഹരിക്കാനായാണ് മോട്ടോറോള 3000 എം.എ.എച്ച് ബാറ്ററിയുമായി മോട്ടോ സെഡ് 2 പ്ലേ അവതരിപ്പിച്ചിരുക്കുന്നത്. നേരത്തെ ഇറക്കിയ മോട്ടോ സെഡ് പ്ലേയുടെ അതേ മോഡലില്‍ അവതരിപ്പിച്ച സെഡ് 2 പ്ലേക്ക് കട്ടി വളരെ കുറവാണ്.
ആന്‍ഡ്രോയ്ഡ് 7 ന്യൂഗോ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 5.5 ഇഞ്ച് ഫുള്‍ എച്ച്.ഡി അമോലെഡ് ഡിസ്പ്ലേ,1.4 മൈക്രോണ്‍ പിക്സല്‍ സെന്‍സറില്‍ 12 എം.പി കാമറ,രണ്ട് എല്‍.ഇ.ഡി ഫഌഷുകള്‍, ഡ്യുവല്‍ ഓട്ടോഫോക്കസ് ലെന്‍സ് എന്നിവയെല്ലാം പ്രത്യേകതകളാണ്.
യു.എസ്.ബി ടൈപ് സി ചാര്‍ജറാണ് ഇതിന്റേത്. അതിനാല്‍ തന്നെ അര മണിക്കൂര്‍കൊണ്ട് 50 ശതമാനം ബാറ്ററി ചാര്‍ജ് ആവും. ഫിങ്കര്‍പ്രിന്റ് സ്കാനര്‍,വെള്ളം കയറാതിരിക്കാനുള്ള കോട്ടിങ് എന്നിവയും ഫോണിലടങ്ങിയിട്ടുണ്ട്.
3,4ജി.ബി റാം,32,64 ജി.ബി സ്റ്റോറേജ് എന്നീ രണ്ട് മോഡല്‍ ഫോണുകള്‍ ലഭ്യമാണ്. 32,200 രൂപയാണ് പ്രാരംഭ വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."