HOME
DETAILS
MAL
പേപ്പാറയില്‍ അക്കേഷ്യ മരങ്ങള്‍ നടുന്നത് തടഞ്ഞു
backup
June 02 2017 | 09:06 AM
തിരുവനന്തപുരം: പേപ്പാറയില്‍ അക്കേഷ്യ മരങ്ങള്‍ നടാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിലക്കി വനം മന്ത്രി കെ.രാജു. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്താണ് നടപടി.
സംസ്ഥാനത്ത് അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍ഡിസ് മുതലായ മരങ്ങള്‍ വെട്ടിക്കളഞ്ഞ് പകരം നല്ല മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു.
ഈ മരങ്ങള്‍ ഭൂമിയിലുള്ള ജലം ഊറ്റിയെടുക്കുന്നുവെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജൂണ്‍ മാസത്തില്‍ ഒരു കോടി വൃക്ഷത്തൈകള്‍ നടുന്നതിനോടൊപ്പമാണ് ഉപദ്രവകരമായ മരങ്ങള്‍ മുറിച്ചു കളയുന്നത്. ജൂണ്‍ മാസം കേരളത്തില്‍ വൃക്ഷത്തൈ നടല്‍ മാസമായി മാറ്റാനാണ് പരിപാടി. തണല്‍ മരങ്ങള്‍, ഫലവൃക്ഷങ്ങള്‍, ഔഷധ സസ്യങ്ങള്‍ എന്നിവയാണ് നട്ടുപിടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."