മഞ്ചേശ്വരത്ത് സി.പി.എം സ്വീകരിക്കുന്നത് ബി.ജെ.പിക്ക് സഹായകരമായ നിലപാടുകള്‍: കെ.പി.എ മജീദ്
ഉപ്പള: ബി.ജെ.പിക്ക് സഹായകരമായ നിലപാടുകളാണ് മഞ്ചേശ്വരം അടക്കമുള്ള മണ്ഡലങ്ങളില്‍ സി.പി.എം സ്വീകരിക്കുന്നതെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മുസ് ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം നേതൃസംഗമം ഉപ്പളയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാക്കില്‍ ബി.ജെ.പിയെ എതിര്‍ക്കുകയും പ്രവര്‍ത്തിയില്‍ അവരെ സഹായിക്കുകയും ചെയ്യുന്ന സി.പി.എം മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ വിള്ളലുകളുണ്ടാക്കി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്.
അടുത്ത പാര്‍ലമെന്റ് തെരഞ്ഞുപ്പില്‍ വീണ്ടും നരേന്ദ്രമോദി അധികാരത്തില്‍വന്നാല്‍ അത് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ അവസാനമായിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അടക്കമുള്ള സംവിധാനങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കി ജനാധിപത്യ സംവിധാനത്തെകേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും കെ.പി.എ മജീദ് പറഞ്ഞു. പ്രസിഡന്റ് ടി.എ മൂസ അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി എം. അബ്ബാസ്, സംസ്ഥാന ട്രഷര്‍ സി.ടി അഹ്മദലി, ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, എം.എസ് മുഹമ്മദ് കുഞ്ഞി, വി.കെ.പി ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുല്‍ ഖാദര്‍, പി.എം മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, എ.കെ.എം അഷ്‌റഫ്, അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, ബഷീര്‍ മുഹമ്മദ് കുഞ്ഞി, എം. അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളികെ, അശ്രഫ് കര്‍ള, പി.എച്ച് അബ്ദുല്‍ ഹമീദ്, എ.കെ ആരിഫ്, എം.എസ്.എ സത്താര്‍, ഹമീദ് കുഞ്ഞാലി, എ.എം കടവത്ത്, യൂസുഫ് ഉളുവാര്‍, അസീസ് കളത്തൂര്‍, റഹിമാന്‍ ഗോള്‍ഡന്‍, ഇര്‍ഷാദ് മൊഗ്രാല്‍, സിദ്ധീക് മഞ്ചേശ്വരം, സവാദ് അംഗഡി മുഗര്‍, അസീസ് പെര്‍മൂദെ, അബ്ദുല്‍ റഹ്മാന്‍ ബന്തിയോഡ്, ഉമ്മര്‍ അപ്പോളൊ, മുംതാസ് സമീറ, ആയിശത്ത് താഹിറ, ഫരീദ സക്കീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."