റഫാല്‍ രാജ്യം കണ്ട വലിയ അഴിമതി: മുല്ലപ്പള്ളി
കണ്ണൂര്‍: രാജ്യം കണ്ടിട്ടുള്ളതില്‍ വച്ച് എറ്റവും വലിയ അഴിമതിയാണു റഫാല്‍ വിമാന ഇടപാടില്‍ നരേന്ദ്ര മോദി നടത്തിയതെന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
41,000 കോടി രൂപയുടെ അഴിമതിയാണു റഫാല്‍ വിമാനങ്ങള്‍ വാങ്ങിക്കുന്നതില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ വിശ്രമമില്ലാത്ത പോരാട്ടത്തിനു കോണ്‍ഗ്രസ് പ്രസ്ഥാനം മുന്നോട്ടുവരും.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നു കോണ്‍ഗ്രസിനു വലിയ വിജയം നേടാന്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും കഠിനാധ്വാനം ചെയ്യണമെന്നു മുല്ലപ്പള്ളി ആഹ്വാനം ചെയ്തു.
ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി അധ്യക്ഷനായി. കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റുമാരായ കെ. സുധാകരന്, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എമാരായ കെ.സി ജോസഫ്, സണ്ണി ജോസഫ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി. രാമകൃഷ്ണന്, വി.എ നാരായണന്, സുമാ ബാലകൃഷ്ണന്, സജീവ് ജോസഫ്, കെ. സുരേന്ദ്രന്, എ.ഡി മുസ്തഫ, കെ.സി മുഹമ്മദ് ഫൈസല്‍, എം.കെ രാജന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."