ലേസര്‍ ചികിത്സവഴി ഗര്‍ഭത്തില്‍ മറുപിള്ള പങ്കുവെച്ച ഇരട്ടക്കുട്ടികളെ രക്ഷപെടുത്തി
കൊച്ചി: ലേസര്‍ ചികിത്സവഴി ഗര്‍ഭത്തില്‍ മറുപിള്ള പങ്കുവെച്ച ഇരട്ടക്കുട്ടികളെ രക്ഷപെടുത്തി. ചേരനല്ലൂര്‍ സൈമര്‍ ഹോസ്പിറ്റലിലാണ് ഇരട്ടകളെ രക്ഷപെടുത്തിയത്. ഇരട്ട ഭ്രൂണങ്ങള്‍ മറുപിള്ള പങ്കുവെക്കുന്ന ഈ ഗര്‍ഭാവസ്ഥ ഏറെ സങ്കീര്‍ണമാണ്. ഇത്തരം ഇരട്ടകളുടെ ചംക്രമണ സംവിധാനം പലപ്പോഴും കൂടിച്ചേര്‍ന്നിരിക്കും. ഇതുമൂലം രക്ത വിതരണത്തിലെ അനുപാതം ഇല്ലായ്മക്കു കാരണം ആകും. ഇതിനെ ട്വിന്‍ ടു ട്വിന്‍ ട്രാന്‍സ്ഫ്യൂഷന്‍ സിന്‍ഡ്രോം (ടി.ടി.ടി.എസ്) എന്ന് പറയുന്നു. ഇക്കാരണത്താല്‍ ഇരട്ടകളില്‍ ഒന്നിന് ഗര്‍ഭപാത്രത്തില്‍ വെച്ച് ജീവന്‍ നഷ്ടപെടുകയാണെങ്കില്‍ ഹൃദയത്തില്‍ നിന്നുള്ള രക്ത ചംക്രമണത്തില്‍ ഗുരുതരമായ അസന്തുലിതാവസ്ഥക്കു കാരണമാവുകയും ഇരട്ടകളില്‍ ആരോഗ്യമുള്ള കുഞ്ഞിനും ഗര്‍ഭപാത്രത്തില്‍ വെച്ചുതന്നെ മരണം സംഭവിക്കാനും ഇടയാകും.
ഫിറ്റോസ്‌കോപിക് ലേസര്‍ ചികിത്സ വഴി ഗര്‍ഭസ്ഥ ശിശുക്കള്‍ക്കിടയിലെ രക്തയോട്ടം നിര്‍ത്തി ടി.ടി.എസിന്റെ വര്‍ധന തടയുന്നു. ഗര്‍ഭാവസ്ഥ പൂര്‍ത്തിയാക്കി രണ്ടു കുട്ടികളും ആരോഗ്യത്തോടെ പുറത്തുവരുന്നതാണ് ഈ ചികിത്സയുടെ വിജയം. ഈ ചികിത്സാരീതിയിലൂടെ ഒരു കുട്ടിയുടെ അതിജീവനത്തിന്റെ സാധ്യത 60 ശതമാനവും, രണ്ടു കുട്ടികളുടെ ജനനം സംഭവിക്കാന്‍ ഉള്ള സാധ്യത 30 ശതമാനവും ആണെന്ന് സൈമറിലെ കണ്‍സല്‍ട്ടന്റ് റേഡിയോളോജിസ്റ്റായ ഡോ. മീനു ബത്ര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."