2017-2018 സാമ്പത്തിക വര്‍ഷത്തില്‍ ആസൂത്രണ സമിതി അംഗീകാരം വാങ്ങിയത് ജില്ലയില്‍ 87 തദ്ദേശ സ്ഥാപനങ്ങള്‍
കാക്കനാട്: 20172018 സാമ്പത്തിക വര്‍ഷത്തില്‍ ആസൂത്രണ സമിതി അംഗീകാരം വാങ്ങിയത് ജില്ലയില്‍ 87 തദ്ദേശ സ്ഥാപനങ്ങള്‍. ജില്ലാ പഞ്ചായത്ത്, 62 ഗ്രാമപഞ്ചായത്ത്, 14 ബ്ലോക്ക് പഞ്ചായത്ത്, പത്ത് നഗരസഭകള്‍ എന്നിവയാണ് പദ്ധതികള്‍ക്ക് ആസൂത്രണസമിതി അംഗീകാരം വാങ്ങിയത്.
അംഗീകാരം ലഭിച്ച 87 തദ്ദേശ സ്ഥാപനങ്ങളില്‍ ചെറുതും വലുതമായ 21529 പദ്ധതികള്‍ക്കായി 1277.12 കോടി രൂപയാണ് ചെലവഴിക്കുക. 111 തദ്ദേ സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്.ജില്ലാ പഞ്ചായത്തിന്റെ 1110 പദ്ധതികള്‍ക്കായി 162.97 കോടിയാണ് അനുവദിച്ചിട്ടുള്ളത്. മുന്‍സിപ്പാലിറ്റികളില്‍ തൃക്കാക്കര 523 പദ്ധതികള്‍ക്കായി 75.60 കോടിയും അങ്കമാലി 238 പദ്ധതികള്‍ക്കായി 21.73 കോടിയും ഏലൂര്‍350 പദ്ധതികള്‍23.51 കോടി, കൂത്താട്ടുകുളം108 പദ്ധതികള്‍4.99 കോടി, കോതമംഗലം237 പദ്ധതികള്‍ 24.5കോടി, മരട് 390 പദ്ധതികള്‍23.96 കോടി, മൂവാറ്റുപുഴ214 പദ്ധതികള്‍10.92 കോടി, പെരുമ്പാവൂര്‍ 234 പദ്ധതികള്‍15.24 കോടി, പിറവം246 പദ്ധതികള്‍8.96 കോടി, തൃപ്പൂണിത്തുറ360 പദ്ധതികള്‍34.79 കോടി രൂപയുമാണ് ചെലവഴിക്കുക.ഗ്രാമപഞ്ചായത്തുകളില്‍ അംഗീകാരം ലഭിച്ച 62 പഞ്ചായത്തുകളില്‍ 15315 പദ്ധതികളാണ് രൂപീകരിച്ചിരിക്കുന്നത്. ഇതിനായി 889.53 കോടി രൂപയാണ് ചെലവഴിക്കുക.
ഇതുപോലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ ആകെയുള്ള 14 ബ്ലോക്കുകളില്‍ 1382 പദ്ധതികള്‍ക്കായി 111.59 കോടിയും ചെലവഴിക്കും. വിവിധ കാരണങ്ങളാല്‍ ജില്ലയില്‍ കൊച്ചി കോര്‍പ്പറേഷന്‍, മൂന്ന് നഗരസഭകള്‍, 20 ഗ്രാമപഞ്ചായത്തുകളും ആസൂത്രണ സമിതി മുന്‍പാകെ പദ്ധതി സമര്‍പ്പണം പൂര്‍ത്തിയാക്കിയിട്ടില്ല. ഈ മാസം 15ന് മുന്‍പ് തദ്ദേശസ്ഥാപനങ്ങള്‍ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കെ, തദ്ദേശ സ്ഥാപനങ്ങള്‍ മെല്ലെപ്പോക്കിലാണെന്നാണ് ആക്ഷേപം.നേരത്തെ മെയ് 31നു മുന്‍പ് തദ്ദേശസ്ഥാപനങ്ങള്‍ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്.
എന്നാല്‍ സോഫ്റ്റ്‌വെയര്‍ തകരാര്‍ മൂലം പല തദ്ദേശ സ്ഥാപനങ്ങള്‍ക്കും പദ്ധതി യഥാസമയം സമര്‍പ്പിക്കാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ ജൂണ്‍ 15 വരെ സമയം നീട്ടിനല്‍കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."