സൊഹ്റാബുദ്ദീന്‍ ശൈഖ് കേസ്: അമിത് ഷാക്കെതിരായ ഹരജി സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: സൊഹ്റാബുദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ വധക്കേസില്‍ ബി.ജെ.പി പ്രസിഡന്റ് അമിത് ഷായെ കുറ്റവിമുക്തനാക്കിയതിനെതിരെ സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജി സുപ്രിംകോടതി തള്ളി. സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെ സാമൂഹ്യ പ്രവര്ത്തകന് ഹര്‍ഷ് മന്ദര്‍ നല്കിയ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്.
ജസ്റ്റിസ് എസ്.ഐ ബോബ്ദെ, അശോക് ഭൂഷണ് എന്നിവരടങ്ങിയ ബഞ്ചാണ് അരമണിക്കൂര്‍ വാദം കേട്ട ശേഷം ഹരജി തള്ളിയത്. മന്ദറിന് കേസുമായി വിദൂര ബന്ധം പോലുമില്ലെന്ന് കോടതി നിരീക്ഷിച്ചു.
2005 ല്‍ അമിത് ഷാ ഗുജറാത്തിലെ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് സൊഹ്റാബുദ്ദീന്‍ ഷെയ്ഖിനേയും ഭാര്യ കൗസര്‍ബിയേയും ദൃക്സാക്ഷി തുള്‍സി റാം പ്രജാപതിയേയും വ്യാജ ഏറ്റുമുട്ടലില്‍ പോലീസ് വധിക്കുകയായിരുന്നു. എന്നാല്‍ ഈ കേസില്‍ മുംബൈ സെഷന്‍സ് കോടതിയും ഹൈക്കോടതിയും അമിത് ഷായെ കുറ്റവിമുക്തനാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."