കേസുകള്‍ പരിഗണിക്കുന്നതിനായി 20 താല്കാലിക സെഷന്‍സ് കോടതികള്‍; മിനായില്‍ രോഗികളെ പരിചരിക്കുന്നതിന് റോബോട്ടുകളു സജ്ജം
മക്ക: ഹജ് സീസണില്‍ കേസുകള്‍ പരിഗണിക്കുന്നതിനായി മക്കയുള്പ്പെടുന്ന പുണ്യ സ്ഥലങ്ങളില്‍ 20 താത്കാലിക സെഷന്‍സ് കോടതികള്‍ സ്ഥാപിക്കും. മക്ക മസ്ജിദുല്‍ ഹറാം, മിനാ, അറഫ എന്നിവിടങ്ങളിലാണ് സെഷന്‍സ് കോടതികള്‍ സജ്ജീകരിച്ചതെന്നു സഊദി നീതിന്യായ മന്ത്രാലയം അറിയിച്ചു. കൂടാതെ, തീര്‍ഥാടകരുടെ ആവശ്യാര്‍ഥം സഞ്ചരിക്കുന്ന അഞ്ച് നോട്ടറി ഓഫിസുകളും പ്രവര്‍ത്തിക്കുമെന്ന് ഡെപ്യൂട്ടി നീതിന്യായ വകുപ്പ് മന്ത്രിയും ഹജ് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് സഅദ് ബിന്‍ മുഹമ്മദ് അല്സയ്ഫ് വ്യക്തമാക്കി.
വികലാംഗര്‍ക്കും പ്രായം ചെന്നവര്‍ക്കും ലോകോത്തര സേവനം ഉറപ്പാക്കുന്നതിനാണ് സഞ്ചരിക്കുന്ന നോട്ടറി ഓഫിസുകള്‍ സജ്ജമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
മിനായിലെ ആശുപത്രികളിലും മെഡിക്കല്‍ സെന്ററുകളിലും രോഗികളായ ഹജ്ജ് തീര്‍ഥാടകരുടെ ചികിത്സക്കായി ഇതാദ്യമായി സഊദി ആരോഗ്യമന്ത്രാലയം റോബോട്ട് സേവനം ഉപയോഗപ്പെടുത്തും. മിനായില്‍ ആരോഗ്യമന്ത്രാലയത്തിന്റെ ഫീല്‍ഡ് സംഘങ്ങളിലും യന്ത്രമനുഷ്യന്റെ സേവനം പ്രയോജനപ്പെടുത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."