മഴക്കാല രോഗ പൂര്‍വശുചീകരണ യജ്ഞം പ്രചാരണ പരിപാടിക്ക് തുടക്കം
കരുളായി: പഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ നടത്തുന്ന മഴക്കാല രോഗ പൂര്‍വശുചീകരണ യജ്ഞം പകര്‍ച്ച വ്യാധി നിയന്ത്രണ പരിപാടിക്ക് തുടക്കമായി. പഞ്ചായത്തില്‍ ചെറുപുഴ ഭാഗത്തായി ര@് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് പരിധിയില്‍ ശുചീകരണ പ്രവൃത്തി ഊര്‍ജിതമാക്കാനാണ് പഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും ലക്ഷ്യമിടുന്നത്
ഇതിനായി പഞ്ചായത്തിലെ ആശ വാള@ിയര്മാര്ക്ക് പരീശിലന ക്ലാസ് നല്കി. വാഹന പ്രചാരണസന്ദേശ യാത്രയും ആശ വര്‍ക്കര്‍മാര്‍ക്കുള്ള പരിശീലന പരിപാടിയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷെരീഫ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷന്‍ കെ.മനോജ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ഫാത്തിമ സലീം, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍ പി.സുനീര്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ റിയാസ്, പഞ്ചായത്തംഗങ്ങളായ ഷീബ പൂഴിക്കുത്ത്, എം.മുഹമ്മദാലി, ലിസി ജോസ്, പി.എച്ച് ആയിശ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.ഇന്ദുലാല്‍, സുരേഷ് കെ.കമ്മത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."