HOME
DETAILS
MAL
കൊട്ടപ്പുറത്ത് തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റി
backup
June 02 2017 | 20:06 PM
കൊണ്ടോട്ടി: കൊട്ടപ്പുറം അങ്ങാടിയില്‍ യാത്രക്കാര്‍ക്ക് തണലേകുന്ന ദേശീയ പാതയോരത്തെ കൂറ്റന്‍ ചീനിമരങ്ങള്‍ മുറിച്ചുമാറ്റി. പള്ളിക്കല്‍ ബസാര്‍, യൂനിവേഴ്‌സിറ്റി ഭാഗത്തേക്ക് ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് വേനലില്‍ ഏറെ ആശ്വസമാണ് റോഡരികിലെ തണല്‍മരങ്ങള്‍.
ഈ ഭാഗത്ത് ബസ് വെയ്റ്റിങ് ഷെഡില്ല.കൊട്ടപ്പുറം ഓട്ടോസ്റ്റാന്‍ഡും മുറിച്ചു മാറ്റിയ ചീനിമരച്ചുവട്ടിലായിരുന്നു നിലകൊണ്ടിരുന്നത്.
യാത്രക്കാര്‍ക്കും ഓട്ടോ തൊഴിലാളികള്‍ക്കും തണല്‍മരം മുറിച്ചത് വിനയായിരിക്കുകയാണ്. മുറിച്ച മരക്കുറ്റികള്‍ റോഡരികില്‍ നിന്നു മാറ്റാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നതായി നാട്ടുകാര്‍ പരാതി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."