തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നേട്ടം
തിരുവനന്തപുരം: സംസ്ഥാനത്തെ 20 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നേട്ടം. 13 സീറ്റുകളില്‍ എല്‍.ഡി.എഫ് വിജയിച്ചപ്പോള്‍ ആറിടത്ത് യു.ഡി.എഫും ഒരിടത്ത് ബി.ജെ.പിയും വിജയിച്ചു.
നന്ദിയോട് ഗ്രാമപഞ്ചായത്തിലെ മീന്‍മുട്ടി വാര്‍ഡില്‍ എല്‍.ഡി.എഫിലെ ആര്‍. പുഷ്പനും കൊല്ലം ശാസ്താംകോട്ട ഭരണിക്കാവ് ടൗണ്‍ വാര്‍ഡില്‍ എല്‍.ഡി.എഫിലെ ബിന്ദു ഗോപാലകൃഷ്ണനും ശൂരനാട് തെക്കിലെ തൃക്കുന്നപ്പുഴ വടക്ക് നാലാം വാര്‍ഡില്‍ എല്‍.ഡി.എഫിലെ ശശീന്ദ്രന്‍ പിള്ളയും വിജയിച്ചു. തൃക്കുന്നപ്പുഴ വടക്ക് നാലാം വാര്‍ഡ് കോണ്‍ഗ്രസില്‍നിന്ന് പിടിച്ചെടുക്കുകയായിരുന്നു. ഉമ്മനൂര്‍ കമ്പംകോട് 11-ാം വാര്‍ഡില്‍ യു.ഡി.എഫ് വിജയിച്ചു.
തിരുവനന്തപുരം നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 28-ാം മൈലിലാണ് ബി.ജെ.പി വിജയിച്ചത്. ഇടുക്കി വണ്ടിപ്പെരിയാറിലെ ഇഞ്ചിക്കാട് വാര്‍ഡില്‍ എല്‍.ഡി.എഫിലെ പി.സി സുഗന്ധിയും നെടുങ്കണ്ടത്തെ നെടുങ്കണ്ടം കിഴക്ക് വാര്‍ഡില്‍ യു.ഡി.എഫിലെ ബിന്ദു നെടുംപാറയ്ക്കലും ജയിച്ചു. നെടുങ്കണ്ടം കിഴക്ക് വാര്‍ഡ് എല്‍.ഡി.എഫില്‍നിന്ന് യു.ഡി.എഫ് തിരിച്ചുപിടിക്കുകയായിരുന്നു. വണ്ടന്‍മേടിലെ വെള്ളിമല വാര്‍ഡില്‍ എല്‍.ഡി.എഫ് സ്വതന്ത്രന്‍ അജോ വര്‍ഗീസ് 21 വോട്ടിന് ജയിച്ചു.
എറണാകുളം പോത്താനിക്കാട്ടെ തൃക്കേപ്പടി വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗീത ശശികുമാര്‍ 28 വോട്ടിന് ജയിച്ചു. മഴുവന്നൂരിലെ ചീനിക്കുഴി വാര്‍ഡ് കോണ്‍ഗ്രസ് നിലനിര്‍ത്തി. തൃശൂര്‍ കയ്പമംഗലത്തെ തായ്‌നഗര്‍ വാര്‍ഡില്‍ യു.ഡി.എഫിലെ ജാന്‍സി 65 വോട്ടിന് ജയിച്ചു. എല്‍.ഡി.എഫില്‍നിന്ന് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു.
പാലക്കാട് കിഴക്കഞ്ചേരി പഞ്ചായത്ത് ഇണ്ടളംകാവിലെ 21-ാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്‍. രാമകൃഷ്ണനും തിരുവേഗപ്പുറ പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. ബദറുദ്ദീനും ജയിച്ചു. മലപ്പുറം താനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ തൂവ്വക്കാട് ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.സി അഷ്‌റഫ് ജയിച്ചു.
കോഴിക്കോട് ആയഞ്ചേരിയിലെ പൊയില്‍പാറയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സുനിത മലയില്‍ 226 വോട്ടിന് ജയിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ മന്ദംകൊല്ലി ഡിവിഷനിലും എല്‍.ഡി.എഫ് വിജയിച്ചു. കണ്ണൂര്‍ മാങ്ങാട്ടിടത്തെ കൈതേരി 12-ാം മൈല്‍ വാര്‍ഡില്‍ സി.പി.എമ്മിലെ കാഞ്ഞന്‍ ബാലന്‍ ജയിച്ചു.
കണ്ണപുരത്തെ കയറ്റീല്‍ വാര്‍ഡില്‍ സി.പി.എമ്മിലെ പി.വി ദാമോദരന്‍ ജയിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കൊളച്ചേരി ഡിവിഷന്‍ യു.ഡി.എഫില്‍നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. സി.പി.എമ്മിലെ കെ. അനില്‍ കുമാര്‍ 35 വോട്ടിനാണ് വിജയിച്ചത്. തലശേരി നഗരസഭയിലെ ആറാം വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ഥി കെ.എന്‍ അനീഷ് 475 വോട്ടിന് ജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."