പശുവിന്റെ പേരില്‍ ആക്രമണം: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: കന്നുകാലികളുമായി പോവുകയായിരുന്ന വാഹനം തടഞ്ഞ് ഡ്രൈവര്‍ അടക്കമുള്ളവരെ ആക്രമിച്ച കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ബദിയടുക്ക പൊലിസ് റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ സി.എച്ച് ഗണേശ, രാകേഷ് എസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് ബി.സുധീന്ദ്ര കുമാര്‍ തള്ളിയത്. പത്ത് ദിവസത്തിനകം പ്രതികള്‍ അന്വേഷണ ഉദ്യോസ്ഥനു മുന്നില്‍ കീഴടങ്ങണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്നു കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്നു ഹരജി പിന്‍വലിക്കുകയാണെന്നു ഹരജിക്കാര്‍ ബോധിപ്പിച്ചു. ഇതേ തുടര്‍ന്നാണ് ഹരജി തള്ളി ഉത്തരവിട്ടത്. കാസര്‍കോട് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കന്നുകാലിക്കച്ചവടക്കാരനായ ഹംസയുടെ കൈവശമുണ്ടായിരുന്ന 50,000 രൂപ പിടിച്ചുപറിച്ച പ്രതികള്‍ കന്നുകാലികളെയും മോഷ്ടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."