വിന്‍ഡീസിന്റെ രക്ഷകനായി ചേസ്
ഹൈദരാബാദ്: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിന്‍ഡീസ് ഭേദപ്പെട്ട സ്‌കോറിലേക്ക്.
ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ വിന്‍ഡീസ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സെടുത്തിട്ടുണ്ടണ്ട്. റോസ്റ്റണ്‍ ചേസിന്റെ മികച്ച ബാറ്റിങ്ങാണ് വിന്‍ഡീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
റോസ്റ്റണ്‍ ചേസും (98*) ദേവേന്ദ്ര ബിഷുവുമാണ് (2*) ക്രീസില്‍. 174 പന്തില്‍ ഏഴു ബൗണ്ടണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ചേസിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡാണ് (52) ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 92 പന്തില്‍ ആറു ബൗണ്ടണ്ടറികളോടെയാണ് താരം അര്‍ധ ശതകം തികച്ചത്. സുനില്‍ ആംബ്രിസ് (18), ഷെയ് ഹോപ്പ് (36), ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (14), കിറോണ്‍ പവല്‍ (22), ഷിംറോണ്‍ ഹെറ്റ്മിര്‍ (12), ഷെയ്ന്‍ ഡോര്‍വിച്ച് (30) എന്നിവരാണ് പുറത്തായത്. മൂന്നു വിക്കറ്റ് വീതം നേടിയ ഉമേഷ് യാദവും കുല്‍ദീപ് യാദവുമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്.
ആര്‍. അശ്വിന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. രണ്ടാം ദിവസമായ ഇന്ന് വിന്‍ഡീസിലെ വാലറ്റത്തിനെ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞാല്‍ രണ്ടാം ടെസ്റ്റും സ്വന്തമാക്കാമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യന്‍ സംഘം.
അരങ്ങേറ്റത്തില്‍ പരുക്ക്
നൊമ്പരമായി ശര്‍ദുല്‍
അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഇന്ത്യന്‍ പേസര്‍ ശര്‍ദുല്‍ താക്കൂര്‍ പരുക്കേറ്റ് പുറത്തായത് രണ്ടാം ദിനത്തിലെ ആദ്യ ദിവസം വേദനിക്കുന്ന കാഴ്ചയായി. അരങ്ങേറ്റത്തില്‍ മികച്ച പ്രകടനം പ്രതീക്ഷിച്ചിറങ്ങിയ ശര്‍ദുല്‍ പരുക്കേറ്റ് പിന്‍മാറുകയായിരുന്നു. 1.4 പന്തുകള്‍ മാത്രമാണ് താരത്തിന് എറിയാനായത്. കാലിന് പരുക്കേറ്റ താരം മൈതാനം വിട്ടതോടെ ശേഷിക്കുന്ന പന്തുകള്‍ ആര്‍. അശ്വിന്‍ എറിയുകയായിരുന്നു. പരുക്കേറ്റ ശര്‍ദുലിനെ പിന്നീട് സ്‌കാനിങ്ങിന് വിധേയനാക്കി. കളിക്കുമുന്‍പ് പരിശീലകന്‍ രവിശാസ്ത്രിയാണ് ശാര്‍ദുലിന് ടെസ്റ്റ് ക്യാപ് കൈമാറിയത്. ഇതോടെ ഇന്ത്യയുടെ 294-ാം ടെസ്റ്റ് കളിക്കാരനായിട്ടായിരുന്നു ശര്‍ദുല്‍ അരങ്ങേറിയത്. നേരത്തെ പരുക്കിലായിരുന്ന താരത്തെ ടെസ്റ്റ് ടീമിലുള്‍പ്പെടുത്തിയത് വിവാദമായിരുന്നു.
മുഹമ്മദ് സിറാജിനെ പോലുള്ള താരങ്ങള്‍ മികച്ച ശാരീരിക ക്ഷമതയോടെ ടീമിലുണ്ടെണ്ടങ്കിലും ഫോമിലല്ലാത്ത ശര്‍ദുലിന് അവസരം നല്‍കിയതിന് ടീം മാനേജ്‌മെന്റിനെതിരേ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. നേരത്തെ ഇംഗ്ലണ്ടണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിലും ഇടം നേടിയിരുന്നെങ്കിലും ശര്‍ദുലിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. പരുക്ക് കാരണം തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശര്‍ദുലിന് കളിക്കാനാകുമോ എന്ന കാര്യം വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."