HOME
DETAILS
MAL
കൊല്ലം ബൈപ്പാസിലെ അപകടമരണങ്ങള്‍: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു
backup
August 07 2019 | 05:08 AM
കൊല്ലം: പുതുതായി ഉദ്ഘാടനം ചെയ്ത കൊല്ലം ബൈപ്പാസില്‍ അപകടം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. അപകടം കുറയ്ക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരണം നല്‍കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണം.
ഈ വര്‍ഷം ജനുവരി 15ന് തുറന്നുകൊടുത്ത കൊല്ലം ബൈപ്പാസില്‍ ആറു മാസത്തിനിടെയുണ്ടായ അപകടങ്ങളില്‍ 11 പേരാണ് മരിച്ചത്. 80 ല്‍ കൂടുതല്‍ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
സംഭവത്തില്‍ ദേശീയ പാത അതോറിറ്റിയും കളക്ടറും മൂന്നാഴ്ചക്കകം കമ്മീഷന് റിപ്പോര്‍ട്ട് നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."