അനധികൃത ചെങ്കല്‍ ക്വാറികള്‍ മരണം മാടി വിളിക്കുന്നു
മുള്ളേരിയ: അനധികൃത ചെങ്കല്‍ ക്വാറികള്‍ മരണം മാടി വിളിക്കുന്നു. യാതൊരു സുരക്ഷിതത്വമില്ലാതെയാണ് ക്വാറികള്‍ പലതും പ്രവര്‍ത്തിക്കുന്നത്. പകലെന്നോ രാത്രിയെന്നോ വ്യത്യസമില്ലാതെയാണ് ക്വാറികളില്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് കല്ലുകള്‍ വെട്ടി മാറ്റുന്നത്. കല്ലുവെട്ടു യന്ത്രം പ്രവര്‍ത്തിക്കാന്‍ രണ്ടു ജോലിക്കാര്‍ വേണ്ടി വരുന്നു. ഒരു ഓപറേറ്ററും മറ്റൊരു ഹെല്‍പറും. ഓപറേറ്റര്‍ പിറകുവശത്താണെങ്കില്‍ ഹെല്‍പര്‍ മുന്‍ വശത്തായിരിക്കും. അതേസമയം ഓപറേറ്ററുടെ കൈയൊന്നുപിഴച്ചാല്‍ യന്ത്രം മുന്നിലുള്ള ഹെല്‍പറുടെ ദേഹത്ത് പാഞ്ഞു കയറും. അവിടെയും അപകടം നിശ്ചയമാണ്.
അതുപോലെ തന്നെ യന്ത്രത്തിന്റെ ചെയിന്‍ പൊട്ടിത്തെറിച്ചാല്‍ ഓപറേറ്ററുടെ ദേഹത്തായിരിക്കും വീഴുക. കഴിഞ്ഞ ദിവസം ബെള്ളൂര്‍ നെട്ടണിഗെ കൊല്യയിലെ ഗോപാല ഹെഗ്‌ഡെ ചെങ്കല്‍ ക്വാറിയില്‍ ജോലി ചെയ്യുന്നതിനിടെ ഇത്തരം അപകടത്തില്‍പ്പെടുകയായിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഗോപാല.
അസുഖം മൂലം കിടപ്പിലായ ഭാര്യയുടെ ചികിത്സക്കുവേണ്ടി പണം കണ്ടെത്താന്‍ പകലും രാത്രിയും ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ഗോപാലനെ മരണം കീഴടക്കിയത് വിശ്വസിക്കാനാവതെ അയല്‍വാസികളും കൂട്ടുകാരായ ജോലിക്കാരും കണ്ണീര്‍ പൊഴിക്കുമ്പോള്‍ ക്വാറി തൊഴിലാളികള്‍ക്ക് സുരക്ഷിതത്വം ഏര്‍പെടുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."