HOME
DETAILS
MAL
backup
June 02 2017 | 23:06 PM
കൊണ്ടോട്ടി: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കരിപ്പൂര്‍-ദോഹ പ്രതിദിന സര്‍വിസ് ജൂലൈ 20 മുതല്‍ ആരംഭിക്കും. കരിപ്പൂരില്‍ നിന്ന് ഉച്ചക്ക് 12.25ന് പുറപ്പെടുന്ന വിമാനം 2.10ന് ദോഹയിലെത്തും. പുലര്‍ച്ചെ 3.45ന് ദോഹയില്‍ നിന്ന് പുറപ്പെട്ട് രാവിലെ 10.30ന് കരിപ്പൂരില്‍ മടങ്ങിയെത്തും. ദോഹ-ചെന്നൈ സര്‍വിസുമായി ബന്ധിപ്പിച്ചാണ് ഇന്‍ഡിഗോ കരിപ്പൂരിലേക്ക് സര്‍വിസ് ആരംഭിക്കുന്നത്. ചെന്നൈയില്‍ നിന്ന് അര്‍ധരാത്രി 12.30ന് പുറപ്പെടുന്ന വിമാനം 2.45ന് ദോഹയിലെത്തും. ഈ വിമാനമാണ് കരിപ്പൂരിലേക്ക് പുറപ്പെടുക. കരിപ്പൂരില്‍ ഉച്ചക്ക് 2.10ന് എത്തുന്ന വിമാനം 3.10ന് ചെന്നൈയിലേക്ക് പോകും. നിലവില്‍ കരിപ്പൂരില്‍ നിന്ന് ഖത്തര്‍ എയര്‍വേയ്‌സ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍വേയ്‌സ് തുടങ്ങിയ കമ്പനികള്‍ ദോഹയിലേക്ക് സര്‍വിസ് നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."