അവരെ മുഖ്യധാരയിലെത്തിക്കാന്‍ 'സ്മാര്‍ട്ട് ചൈല്‍ഡ് '
മലപ്പുറം: പഠനവൈകല്യമുള്ള കുട്ടികളെ മുഖ്യധാരയിലെത്തിക്കാന്‍ ജില്ലാ ശിശുക്ഷേമ സമിതി സ്മാര്‍ട്ട് ചൈല്‍ഡ് പദ്ധതിക്കു രൂപം നല്‍കി. പഠന വൈകല്യമുള്ള കുട്ടികളുടെ പ്രയാസങ്ങള്‍ കണ്ടെത്തി കൗണ്‍സിലിങ്ങും സ്‌പെഷല്‍ ടീച്ചേഴ്‌സിന്റെ കീഴില്‍ പരിശീലനവും നല്‍കുന്നതാണ് പദ്ധതി. മലപ്പുറം മൈലപ്പുറത്തുള്ള ശിശുക്ഷേമ സമിതി ഓഫിസില്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും പരിശീലനം.
ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും 'കുട്ടികളും നിയമവും' എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നതിനും പദ്ധതി തയാറാക്കിയിട്ടുണ്ട്. തണല്‍ എന്ന പേരില്‍ നവംബര്‍ ഒന്നു മുതല്‍ 21 വരെയാണ് ജില്ലയിലെ ഹൈസ്‌കൂള്‍, അങ്കണവാടികള്‍ എന്നിവ കേന്ദ്രീകരിച്ചു പരിശീലനം നടത്തുക. കുടുംബശ്രീ പ്രവര്‍ത്തകര്‍, അധ്യാപകര്‍, ലോയേഴ്‌സ് യൂനിയന്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ക്ലാസുകള്‍. തണല്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് ഹാളില്‍ 20നു രാവിലെ 10.30നു നടക്കും.
ജില്ലയില്‍ ശിശുദിനാഘോഷം നവംബര്‍ 10 മുതല്‍ 21 വരെ വിവിധ സാംസ്‌കാരിക പരിപാടികളോടെ നടത്തുന്നതിനും തീരുമാനമായി. ഇതിന്റെ ഭാഗമായി പ്രീപ്രൈമറി കലോത്സവം, ദേശഭക്തി ഗാനോത്സം, ഘോഷയാത്ര എന്നിവ സംഘടിപ്പിക്കും. ചൈല്‍ഡ് സ്‌പോണ്‍സേഡ് പദ്ധതിക്കു നവംബര്‍ 14ന് തുടക്കം കുറിക്കുന്നതിനും തീരുമാനമാനിച്ചു.
കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ അധ്യക്ഷനായി. ശിശുക്ഷേമ സമിതി സെക്രട്ടറി സി. വിജയന്‍, വൈസ് പ്രസിഡന്റ് കെ.എന്‍ പ്രസന്നന്‍, ട്രഷറര്‍ വി.ആര്‍ യശ്പാല്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ആശ കല്ലുവളപ്പില്‍, ടി.പി രാജന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.വി പ്രകാശ്, എ.ഡി.സി ജനറല്‍ പി.എച്ച് ഷൈന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."