അഴിമതി കുറഞ്ഞു: മന്ത്രി ഇ. ചന്ദ്രശേഖരന്‍
തിരുവനന്തപുരം: ഉദ്യോഗസ്ഥ, രാഷ്ട്രീയതലങ്ങളില്‍ അഴിമതി കുറഞ്ഞുവരികയാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍.
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പൊതുഭരണവകുപ്പിന്റെയും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ് അഴിമതിരഹിത ഭരണം. അതിന്റെ പ്രതിഫലനം സമൂഹത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
നിയമത്തിന്റെ കാര്‍ക്കശ്യവും ധാര്‍മികതയും കൊണ്ടുമാത്രം അഴിമതി ഇല്ലായ്മ ചെയ്യല്‍ അവസാനിക്കില്ല. ജനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാലും ഭരണാധികാരികളുടെ ഇച്ഛാശക്തിക്കും വലിയ അളവില്‍ അഴിമതിക്ക് മാറ്റംവരുത്താനാകും. ദൈനംദിനം ബന്ധപ്പെടുന്ന മേഖലകളില്‍ ഉണ്ടാകുന്ന അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ജനം ഭരണത്തെ വിലയിരുത്തുക. നല്ലരീതിയിലുള്ള പെരുമാറ്റമുണ്ടായാല്‍തന്നെ ജനം സംതൃപ്തരാകുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി മാത്യു ടി. തോമസ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."