അലിഗഢ് കോര്‍ട്ടില്‍ കേരളത്തില്‍നിന്നു മൂന്നു പേര്‍
പെരിന്തല്‍മണ്ണ: അലിഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ പരമോന്നത ഗവേര്‍ണിങ് ബോഡിയായ അലിഗഢ് കോര്‍ട്ടില്‍ കേരളത്തില്‍നിന്നു പുതുതായി മൂന്നു പേര്‍.
മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.എ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി.എ ഇബ്‌റാഹിം ഹാജി, മണപ്പാട്ട് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അമീര്‍ അഹ്മദ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവര്‍.
ഇ.ടി മുഹമ്മദ് ബഷീര്‍, കേന്ദ്രഹജ്ജ് കമ്മിറ്റി, വഖഫ് കൗണ്‍സില്‍ എന്നിവയിലും അംഗമാണ്. നേരത്തെ അലിഗഢ് കേന്ദ്രങ്ങളുടെ വികസനത്തിന് വേണ്ടി പാര്‍ലമെന്റില്‍ സ്വകാര്യബില്‍ അവതരിപ്പിച്ചിരുന്നു.
മലബാര്‍ ഗോള്‍ഡ് വൈസ് ചെയര്‍മാനും ഇന്ത്യയിലും വിദേശത്തുമായി നിരവധി വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന ഡോ.പി.എ ഇബ്‌റാഹിം രണ്ടാം തവണയാണ് അലിഗഢ് കോര്‍ട്ടില്‍ മെമ്പറാകുന്നത്. ഒമാന്‍, യു.എ.ഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ് സംരഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മണപ്പാട്ട് അമീര്‍ അഹ്മദ് അറിയപ്പെട്ട സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകനും അലിഗഢ് സര്‍വകലാശാലയുമായി സഹകരിച്ച് ഉത്തര്‍പ്രദേശിലെ 60 ഗ്രാമങ്ങള്‍ ദത്തെടുത്ത് സമഗ്ര വികസനം യാഥാര്‍ഥ്യമാക്കുന്ന വിഷന്‍ 2040 പദ്ധതിയുടെ സൂത്രധാരന്‍ കൂടിയാണിദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."