HOME
DETAILS

ഉമ്മയെ ഏകാന്തതടവിലിട്ടിരിക്കുകയാണെന്ന് മെഹ്ബൂബ മുഫ്തിയുടെ മകള്‍

  
backup
August 07 2019 | 19:08 PM

%e0%b4%89%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%86-%e0%b4%8f%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%a4%e0%b4%9f%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf

 

ശ്രീനഗര്‍: ജമ്മുകശ്മിര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബാ മുഫ്തി ഏകാന്തതടവിലാണെന്ന് മകള്‍ സനാ മുഫ്തി. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് പൊലിസ് ഉമ്മയെ കൊണ്ടുപോയതെന്നും പിന്നീട് ആരെയും കാണാന്‍ അനുവദിച്ചിട്ടില്ലെന്നും സന ആരോപിച്ചു.
കശ്മിര്‍ താഴ്‌വരയിലെ എല്ലാ ടെലിഫോണുകളും നിലച്ചിരിക്കുകയാണ്. പേടിപ്പെടുത്തുന്ന അന്തരീക്ഷമാണ് ഇവിടെയുള്ളത്. മൃഗീയ ഭൂരിപക്ഷമുണ്ട് എന്ന കാരണത്താല്‍ തന്നിഷ്ട പ്രകാരം എന്തും ചെയ്യാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്. തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ പോലും കശ്മിര്‍ ജനതയ്ക്കാവുന്നില്ല- സന പറയുന്നു. മാധ്യമപ്രവര്‍ത്തക സൈനാബ് സിക്കന്ദര്‍ പുറത്തുവിട്ട സന മുഫ്തിയുടെ ശബ്ദസന്ദേശത്തിലാണ് മെഹ്ബൂബയെ കുറിച്ചുള്ള വിവരങ്ങള്‍ രണ്ടുദിവസത്തിന് ശേഷം പുറംലോകം അറിയുന്നത്.


ഞായറാഴ്ച രാത്രിയോടെ വീട്ടുതടങ്കലിലാക്കിയ മെഹ്ബൂബയെയും മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ലയെയും അടുത്തദിവസം ശ്രീനഗര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, പിന്നീട് രണ്ടുപേരെയും കുറിച്ച് വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ജമ്മുകശ്മിരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് എന്തു സംഭവിച്ചെന്ന് ചൊവ്വാഴ്ച ലോക്‌സഭയില്‍ പ്രതിപക്ഷം ചോദിച്ചെങ്കിലും അവര്‍ സ്വതന്ത്രരാണെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ല ലോക്‌സഭാ നടപടികളില്‍ പങ്കെടുക്കാതിരുന്നതോടെ അദ്ദേഹത്തിനെന്ത് സംഭവിച്ചെന്നു പ്രതിപക്ഷം ചോദിച്ചപ്പോഴും തടങ്കലിലല്ലെന്നും എപ്പോള്‍ വേണമെങ്കിലും ഇങ്ങോട്ട് വരാമെന്നുമായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത്. എന്നാല്‍, അത് കള്ളമാണെന്നും താന്‍ തടങ്കലിലാണെന്നും വ്യക്തമാക്കി ഫാറൂഖ് അബ്ദുല്ല രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സനയുടെ വെളിപ്പെടുത്തല്‍.
മെഹ്ബൂബയെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ എന്‍.ഡി.ടിവിയുമായും സന ആവര്‍ത്തിച്ചു. പൊലിസ് ഇതൊക്കെ ചെയ്യുന്നത് ഉമ്മയെ മാനസികമായി തകര്‍ക്കാന്‍ ഉദ്ദേശിച്ചാണ്. ഉമ്മാക്ക് അഭിഭാഷകരുടെ സഹായം ലഭിക്കുന്നില്ല. ആരെയും അടുത്തേക്ക് കടത്തിവിടുന്നില്ല. ജനങ്ങളെ ഇളക്കിവിടുമെന്നുള്ള അടിസ്ഥാനമില്ലാത്ത കാരണങ്ങള്‍ പറഞ്ഞാണ് ഈ അനീതിയൊക്കെയും ചെയ്യുന്നത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് ഗുണ്ടകളോടെന്ന പോലെയാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്നും സന ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികൾക്ക് തിരിച്ചടി; നാല് ജോലികളിൽ സ്വദേശിവത്കരണം കടുപ്പിച്ച് സഊദി

Saudi-arabia
  •  2 months ago
No Image

നവകേരള യാത്രയുള്‍പ്പെടെ പല കാര്യങ്ങള്‍ക്കും സംസാരിച്ചിട്ടുണ്ട്; നവീന്റെ ഭാര്യയുടേയും മക്കളുടേയും അവസ്ഥ സങ്കടകരം; കെ.കെ.ശൈലജ

Kerala
  •  2 months ago
No Image

യുക്തിവാദ നേതാവ് ആരിഫ് ഹുസൈനെതിരെ കേസെടുത്ത് പൊലിസ്; പിന്നാലെ പോസ്റ്റുകള്‍ നീക്കാമെന്ന് വിശദീകരണം

Kerala
  •  2 months ago
No Image

ഹമാസ് തലവന്‍ യഹ്‌യ സിന്‍വാറിനെ വധിച്ചെന്ന് ഇസ്രാഈല്‍

International
  •  2 months ago
No Image

മൈക്രോ സോഫ്റ്റ് യു.എ.ഇയുമായി ഡിജിറ്റൽ ദുബൈ ധാരണാപത്രം ഒപ്പുവച്ചു

uae
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട്; തനിക്ക് ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം ലഭിക്കുമെന്ന്, ഷാഫി പറമ്പില്‍

Kerala
  •  2 months ago
No Image

സരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎസ് ശബരീനാഥന്‍ 

Kerala
  •  2 months ago
No Image

വിമാന യാത്രികർക്ക് വൻ തിരിച്ചടി; ഈ മാസം 27 മുതൽ ലഗേജ് പരിധി വെട്ടി കുറയ്ക്കാൻ ഒരുങ്ങി എയര്‍ലൈന്‍

uae
  •  2 months ago
No Image

കേന്ദ്ര സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടിയ കേസ്; മുന്‍ ഡി.വൈ.എഫ്.ഐ നേതാവിന് മുന്‍കൂര്‍ ജാമ്യമില്ല

Kerala
  •  2 months ago
No Image

ദുബൈയിൽ ആർ.ടി.എ ഫീസുകൾ തവണകളായി അടയ്ക്കാൻ സൗകര്യം

uae
  •  2 months ago