അടുത്തിടെ വരള്‍ച്ചയില്‍ മുങ്ങിയ മഹാരാഷ്ട്രയിലും തോരാതെ മഴ, രണ്ടരലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു; കര്‍ണാടകയിലും മഴക്ക് ശമനമില്ല
മുംബൈ: അടുത്തിടെ വരെ വരള്‍ച്ചാ വാര്‍ത്തകളാണ് മഹാരഷ്ട്രയില്‍ നിന്ന് ഉണ്ടായെങ്കില്‍ ഇപ്പോള്‍ വരുന്നത് നിര്‍ത്താതെ പെയ്യുന്ന മഴമൂലമുണ്ടായ ദുരിതം സംബന്ധിച്ച വാര്‍ത്തകള്‍. ഏതാനും ദിവസങ്ങളായി നിര്‍ത്താതെ പെയ്യുന്ന മഴ കാരണം മഹാരാഷ്ട്രയില്‍ നിന്ന് രണ്ടര ലക്ഷം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. കൊളാപൂര്‍, സന്‍ഗ്ലി പോലുള്ള പശ്ചിമ ജില്ലകളിലാണ് പ്രധാനമായും മഴ ദുരിതം വിതച്ചത്. ദേശീയ ദുരന്ത നിവാരണ സേന ഇന്നലെ പ്രളയ സമാന സാഹചര്യം നേരിടുന്ന കോലാപൂര്‍,സാംഗ്ലി എന്നിവടങ്ങളില്‍ നിന്നായി അയ്യായിരത്തോളം പേരെ രക്ഷപ്പെടുത്തി. മഴമൂലം കഴിഞ്ഞ ഏഴുദിവസങ്ങള്‍ക്കിടെ 16 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട്‌ചെയ്തത്.
മഹാരാഷ്ട്ര- കര്‍ണാടക അതിര്‍ത്തി ജില്ലകളിലും കനത്ത മഴ തുടരുന്നുണ്ട്. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഭക്ഷണവും വെള്ളവും എത്തിക്കാന്‍ കൂടുതല്‍ വിമാനങ്ങള്‍ പൂനയില്‍ നിന്നും പുറപ്പെടും എന്ന് സൈന്യം അറിയിച്ചു.
കര്‍ണാടകയിലും മഴ തിമിതിര്‍ത്തു പെയ്യുകയാണ്. ധര്‍വാദ്, ബെലഗാവി, ഷിവമോഗ, ഭണ്ഡ്‌വാള്‍, ഛെയ്ച്ചൂര്‍, ഉഡുപ്പി, ദക്ഷിണകന്നഡ എന്നിവിടങ്ങളിലാണ് മഴ റിപ്പോര്‍ട്ട്‌ചെയ്തത്. ധര്‍വാദില്‍ മഴയെത്തുടര്‍ന്ന് മൂന്നുദിവസത്തേക്ക് കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവധി നീട്ടി. ഉത്തര കന്നഡയില്‍ മഴയില്‍ 500 ഓളം പേര്‍ ഒറ്റപ്പെട്ടു. ഇവരെ നാവികസേനയുടെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. മഴയെത്തുടര്‍ന്ന് മംഗലാപുരത്തുനിന്നുള്ള ചില തീവണ്ടികള്‍ റദ്ദാക്കിയിട്ടുണ്ട്. കര്‍ണാടകയില്‍ ഇതുവരെ ആറുമരണമാണ് റിപ്പോര്‍ട്ട്‌ചെയ്തത്. കാല്‍ലക്ഷത്തിലേറെ പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.
ആന്ധ്രപ്രദേശിലെ ചിലഭാഗങ്ങളിലും ശക്തമായ മഴയുണ്ട്. ഇവിടെ ചിലനദികള്‍ കരകവിഞ്ഞൊഴികിത്തുടങ്ങി. ഒഡീഷയിലും പതിവില്‍ കവിഞ്ഞ് മഴലഭിക്കുന്നുണ്ട്.
2.5 Lakh People Evacuated As Western Maharashtra Grapples With Floods
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."