HOME
DETAILS
MAL
കനത്തമഴയില്‍ കോയമ്പത്തൂരില്‍ കെട്ടിടം തകര്‍ന്നുവീണ് രണ്ട്പേര് മരിച്ചു
backup
August 08 2019 | 07:08 AM
കോയമ്പത്തൂര്‍: കനത്ത മഴ തുടരുന്ന കോയമ്പത്തൂരില്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍സല്‍ സര്‍വിസ് കെട്ടിടം തകര്‍ന്ന് വീണ് രണ്ട് കരാര്‍ തൊഴിലാളികള്‍ മരിച്ചു. മേട്ടുപ്പാളയത്തെ ഇബ്രാഹിം, പവിഴമണി എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം.
ഇബ്രാഹിമിനും പവിഴമണിക്കും പുറമേ രാജുവെന്ന തൊഴിലാളിയും കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടിരുന്നു. ഇയാള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."