സഹകരിച്ചില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്ന് വൈരമുത്തു ഭീഷണി മുഴക്കിയെന്ന് ചിന്മയി
ചെന്നൈ: പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരേ #MeToo ലൈംഗികാരോപണം ആവര്‍ത്തിച്ച് ഗായിക. കരിയറിന്റെ തുടക്കത്തിലുണ്ടായ ദുരനുഭവം വര്‍ഷങ്ങള്‍ക്ക ശേഷം പുറത്തുപറഞ്ഞത് പ്രശസ്തിക്ക് വേണ്ടിയാണെന്ന് ആരോപിക്കുന്നത് ബാലിശമാണെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ ചിന്മയി വെളിപ്പെടുത്തി.
കരിയറിനു തുടക്കത്തില്‍ സ്വിറ്റ്‌സര്‍ലണ്ടിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ സംഘാടകനായ സുരേഷിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. എല്ലാവരെയും ഹോട്ടലില്‍ താമസിപ്പിക്കുന്നത് ചിലവേറിയ കാര്യമായതിനാല്‍ പലപ്പോഴും വിദേശരാജ്യങ്ങളില്‍ പരിപാടിക്ക് പോകുമ്പോള്‍ സംഘാടകരുടെ വീടുകളില്‍ താമസിക്കാറുണ്ട്. രണ്ടു ദിവസത്തെ പരിപാടി കഴിഞ്ഞതിനുശേഷം കൂടെയുണ്ടായിരുന്ന കലാകാരന്മാരെ യാത്രയാക്കിയെങ്കിലും എന്നോടും മാതാവിനോടും ഒരു ദിവസം കൂടി സ്വിറ്റ്‌സര്‍ലണ്ടില്‍ തങ്ങണമെന്നും അത് ഹോട്ടിലിലേക്ക് മാറണമെന്നും അവര്‍ പറഞ്ഞു.അതെന്തിനെന്ന് അന്വേഷിച്ചപ്പോഴാണ് വൈരമുത്തുവിന്റെ ആവശ്യപ്രകാരമായിരുന്നു അതെന്ന് അറിഞ്ഞത്. സഹകരിച്ചില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഇക്കാര്യം അദ്ദേഹത്തിനും സ്റ്റാഫിനും അറിയാവുന്നതാണ്. എന്തും വരട്ടെയെന്ന് കരുതി അവിടെ നിന്നും തിരിച്ചുപോവുകയായിരുന്നുവെന്ന് ചിന്മയി പറയുന്നു.
ഇന്റര്‍നെറ്റും മൊബൈല്‍ഫോണും വ്യാപകമല്ലാതിരുന്ന കാലത്ത് ഉണ്ടായ ഈ ദുരനുഭവങ്ങള്‍ പുറത്തുപറയാനുള്ള സാധ്യതകള്‍ കുറവായിരുന്നു. ഇനി അത് പറഞ്ഞാലും ആരും അത് വിശ്വസിക്കില്ല. കരിയറിന്റെ തുടക്കത്തില്‍ നില്‍ക്കുന്ന ഞാന്‍ പ്രശസ്തിക്ക് വേണ്ടി പറയുന്നതാണെന്ന് വരെ ആരോപണം ഉയര്‍ന്നേനെ. ഇപ്പോള്‍ ഞാന്‍ കരിയറില്‍ നല്ല നിലയിലാണ് നില്‍ക്കുന്നത്. ഇപ്പോള്‍ പറഞ്ഞത് പ്രശസ്തിക്ക് വേണ്ടിയാണെന്ന ആരോപണങ്ങള്‍ ബാലിശമാണെന്ന് ചിന്മയി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."