മൂന്നാറില്‍ കനത്ത മഴ; പെരിയവര പാലം ഒലിച്ച് പോയി, കല്ലാര്‍കുട്ടി ഡാമിലെ എല്ലാ ഷട്ടറുകളും തുറന്നു
മൂന്നാര്‍: മൂന്നാറില്‍ കനത്ത മഴ തുടരുന്നു. നിരവധി സ്ഥലങ്ങളില്‍ വെള്ളപ്പൊക്കം രൂപപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തേത്തിനു സമാനമല്ലെങ്കിലും, ഇനിയും മഴ തുടര്‍ന്നാല്‍ മൂന്നാര്‍ ഒറ്റപ്പെടുമെന്ന ആശങ്കയുണ്ട്.
ഇവിടെ പെരിയവര പാലം ഒലിച്ച് പോയി. മറയൂരുമായുള്ള ഫോണ് ഉള്‍പ്പെടെയുള്ള ബന്ധങ്ങള്‍ നിലച്ചു.
ചിന്നക്കനാല്‍ പവര്‍ ഹസ്സില്‍ ദേശീയപാത ഇടിഞ്ഞു. പൂപ്പാറ തോണ്ടിമലയില്‍ ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞു. ഒരു വീട് അപകടാവസ്ഥയിലാണ്.
ഉടുമ്പന്‍ചോല നെടുംകണ്ട സംസ്ഥാന പാതയില്‍ മരവും മണ്ണും വീണ് ഗതാഗതം തടസമുണ്ടായി. വണ്ടിപ്പെരിയാര്‍ അമ്പത്തിഅഞ്ചാംമൈല്‍, അമ്പത്തിയേഴാംമൈല്‍ എന്നിവിടങ്ങളില്‍ റോഡില്‍ മണ്ണ് ഇടിഞ്ഞു വാഹനഗതാഗതം തടസ്സപ്പെട്ടു.
രാജാക്കാട്- ബവെള്ളത്തൂവല്‍ റോഡില്‍ പന്നിയാര്‍ കുട്ടി ഭാഗത്ത് റോഡിലേക്ക് മണ്ണ് ഒലിച്ചിറങ്ങിയതിനാല്‍ രാവിലെ മുതല്‍ ഗതാഗതം തടസപ്പെട്ടിരിക്കുന്നു.
മാങ്കുളം മേഖലയില്‍ വഴികളെല്ലാം ബ്ലോക്കാണ്. ഒരുപാലം ഒലിച്ച്‌പോയി. 4 വീടുകള്‍ തകര്‍ന്നു. ചെറുതോണി നേരിമംഗലം റൂട്ടില്‍ കീരിത്തോട്ടില്‍ ഉരുള്‍പൊട്ടിയിട്ടുണ്ട്. ഇവിടെ പല ഭാഗങ്ങളിലും റോഡ് തടസവുമുണ്ടായി.
പീരുമേട് കല്ലാര്‍ ഭാഗതത്ത് കെ.കെ റോഡില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു. ചുരുളിയില്‍ റോഡ് ഇടിഞ്ഞു പോയി വാഹനം പോകില്ല.
കട്ടപ്പന ബ്ലോക്ക് ഓഫിസിന് സമീപം വന്‍ മണ്ണിടിച്ചിലുണ്ടായി. വി ടി പടി, തവളപ്പാറ, കുന്തളംപ്പാറ,ചെമ്പകപ്പാറ, എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുമുണ്ടായി. പുളിയന്‍മല റോഡില്‍ മരം വീണ് അപകടമുണ്ടായി.
മൂന്നാര്‍, വണ്ടിപ്പെരിയാര്‍ ടൗണുകള്‍ വെള്ളത്തിലാണ്. കല്ലാര്‍കുട്ടി ഡാമിലെ എല്ലാ ഷട്ടറുകളും തുറന്നു. മലങ്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ പാടശേഖരങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."