കോഴിക്കോട് ജില്ലയില്‍ ഉരുള്‍പൊട്ടിയത് ആറിടത്ത്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ആറിടത്ത് ഉരുള്‍പൊട്ടി. കാവിലുംപാറ താഴെ കരിഞ്ഞാട്, പൂതംപാറ ചൂരണി, പശുക്കടവ് മാവട്ടം വനത്തിലും ആനക്കാംപൊയില്‍, മറിപ്പുറ, ചെമ്പകടവ് വനമേഖലകളിലുമാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചെമ്പുകടവ് ടൗണ്‍ വെള്ളത്തിനടയിയിലായി. കോഴിക്കോട് നാലാം ഗേറ്റിനടുത്ത് മരം ട്രാക്കിലേക്ക് വീണ് ഏലത്തൂരില്‍ വെള്ളം കയറി സിഗ്നല്‍ തകരാറിലായതിനെ തുടര്‍ന്നും ട്രെയിനുകള്‍ വൈകി.
പയ്യോളി തിക്കോടിയില്‍ ദേശീയപാതയില്‍ മരം കടപുഴകി വീണ് ഗതാഗതം ഏറെ നേരം തടസപ്പെട്ടു. ചാലിയാറും ഇരുവഴിഞ്ഞിപുഴയും കരകവിഞ്ഞൊഴുകിയതോടെ ഇരുകരകളിലുമുള്ള വീടുകള്‍ വെള്ളത്തിനടിയിലായി. മാവൂരിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. കോഴിക്കോട് ചാലപ്പുറത്ത് സ്‌കൂള്‍ കെട്ടിടത്തിനു മുകളിലേക്ക് ഹോട്ടലിലെ വന്‍ ഇരുമ്പുതൂണുകള്‍ മറിഞ്ഞു വീണു. വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണ് കണ്ണഞ്ചേരി സ്‌കൂളിന് സമീപം താമസിക്കുന്ന ഭിന്നശേഷിക്കാരിയായ വീട്ടമ്മയ്ക്ക് പരുക്കേറ്റു.
മലയോരത്ത് കനത്ത മഴ തുടരുകയാണ്. ഇന്നും ജില്ലയില്‍ റെഡ് അലര്‍ട്ടാണ്. ജില്ലയില്‍ 15 ക്യാംപുകളിലായി 160 കുടുംബങ്ങളില്‍ നിന്നുള്ള 548 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട് ജലസംഭരണിയില്‍ വെള്ളം കൂടിയതോടെ കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഇന്നലെ വൈകുന്നേരം തുറന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."