HOME
DETAILS

അങ്കമാലി അതിരൂപത ആസ്ഥാനത്ത് വീണ്ടും സംഘര്‍ഷം; ഗേറ്റ് തകര്‍ത്തു

  
January 11, 2025 | 10:28 AM

rival-factions-of-ernakulam-angamaly-archdiocese-clash-with-police-latest

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വീണ്ടും സംഘര്‍ഷം. പ്രതിഷേധത്തിനിടെ ബിഷപ്പ് ഹൗസിന്റെ ഗേറ്റ് തകര്‍ത്തു. പൊലീസ് പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. വൈദികരെ മുന്നില്‍ നിര്‍ത്തിയാണ് പ്രതിഷേധം. ഗേറ്റില്‍ കയര്‍ കെട്ടിയശേഷം വലിച്ചുകൊണ്ടാണ് ഗേറ്റിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്തത്. വൈദികരെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടാണ് വിശ്വാസികള്‍ പ്രതിഷേധം ഉയര്‍ത്തിയത്.

 വൈദികരെ പൊലീസ് ബലം പ്രയോഗിച്ച് സ്ഥലത്ത് നിന്ന് മാറ്റാന്‍ ശ്രമിക്കുകയാണ്. പൊലീസും പ്രതിഷേധക്കാരും നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. ഗേറ്റ് തകര്‍ത്തെങ്കിലും പ്രതിഷേധക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കാതെ പൊലീസ് തടഞ്ഞുനിര്‍ത്തിയിരിക്കുകയാണ്. ചര്‍ച്ച നടത്തുന്നതിനായി രണ്ട് വൈദികരെ പൊലീസ് അകത്തേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്.

അതേസമയം, വിമത വൈദികര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി സീറോ മലബാര്‍ സഭ സിനഡ് രംഗത്തെത്തി. ബിഷപ്പ് ഹൗസിനുള്ളില്‍ സമരം ചെയ്ത വിമത വൈദികരായ ആറു പേരെ സഭ സസ്‌പെന്‍ഡ് ചെയ്തു. 15 വൈദികര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ പദ്ധതി

Kuwait
  •  a day ago
No Image

ജസീറ എയർവെയ്സിന്റെ പുതിയ സർവീസുകൾ: കേരളത്തിലേക്കും മംഗലാപുരത്തേക്കും കൂടുതൽ സർവീസുകൾ 

Kuwait
  •  a day ago
No Image

യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കാതിരിക്കാൻ നീക്കം; അന്താരാഷ്ട്ര സംഘടനകൾ കൈകോർക്കുന്നു

International
  •  2 days ago
No Image

ആരോഗ്യമുള്ളവരെ കണ്ടെത്താനാകാതെ ഗവേഷകർ; പുതിയ കോവിഡ് വാക്സിൻ പരീക്ഷണത്തിൽ നിന്നും ഫൈസറും ബയോഎൻടെക്കും പിന്മാറി

International
  •  2 days ago
No Image

വാണിജ്യ എല്‍പിജി വിതരണത്തിലെ തിരിമറി; പരാതികളില്‍ ഇടപെടല്‍; ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദേശം 

Kerala
  •  2 days ago
No Image

മധ്യ ഇസ്‌റാഈല്‍ ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ച് ഇറാന്‍; നിരവധി പേര്‍ക്ക് പരുക്ക്; വ്യാപക നാശനഷ്ടം 

International
  •  2 days ago
No Image

പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ; ജനാധിപത്യ വിരുദ്ധമെന്ന് രമേഷ് പിഷാരടി

Kerala
  •  2 days ago
No Image

ജനപിന്തുണ നഷ്ടപ്പെട്ട ട്രംപ് രാഷ്ട്രീയ അതിജീവനത്തിന് പുതിയ തന്ത്രങ്ങൾ മെനയുന്നു; രാജ്യത്തെ ഉടൻ അഭിസംബോധന ചെയ്യും

International
  •  2 days ago
No Image

നാറ്റോ രൂപീകരിച്ചത് ഹോര്‍മുസില്‍ സൈനിക നീക്കം നടത്താനല്ല; ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ഫ്രാന്‍സ് 

International
  •  2 days ago
No Image

പി.വി. അൻവറിനെതിരെ വ്യക്തിപരമായ അധിക്ഷേപം: എൽഡിഎഫിനെതിരെ പൊലിസിൽ പരാതി നൽകി കോൺഗ്രസ്

Kerala
  •  2 days ago