HOME
DETAILS

വരുൺ ചക്രവർത്തി ടീമിലെത്തിയാൽ അവൻ പ്ലെയിങ് ഇലവനിൽ നിന്നും പുറത്താകും: ആകാശ് ചോപ്ര

  
January 11 2025 | 07:01 AM

Akash chopra talks about the Indian squad for icc champions trophy

വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ വരുൺ ചക്രവർത്തി ഇടം നേടുമെന്ന ശക്തമായ വാർത്തകളാണ് ഇപ്പോൾ നിലനിക്കുന്നത്.  വരുൺ ചക്രവർത്തി ടീമിൽ ഇടം നേടുകയാണെങ്കിൽ ഏത് താരമായിരിക്കും പുറത്താവുക എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. വരുൺ ചക്രവർത്തി ടീമിൽ എത്തിയാൽ രവീന്ദ്ര ജഡേജ പുറത്തായേക്കുമെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു ചോപ്ര. 

'വരുൺ ചക്രവർത്തി ഒരുപാട് വിക്കറ്റുകൾ വീഴ്ത്തുന്നു. വിജയ് ഹസാരെ ട്രോഫിയിലും അദ്ദേഹം മികച്ച പ്രകടനമാണ് നടത്തുന്നത്. രാജസ്ഥാനെതിരെ അഞ്ച് വിക്കറ്റുകൾ നേടി. തുടർച്ചയായി മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെക്കുന്നത്. അദ്ദേഹം ഓരോ തവണയും വിക്കറ്റുകൾ വീഴ്ത്തുന്നു. വരുൺ ചക്രവർത്തിയെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ തെരഞ്ഞെടുക്കുമെന്ന് വാർത്തകൾ കേൾക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ ജഡേജ പുറത്താവുമെന്നാണ് തോന്നുന്നത്. അങ്ങനെ നടന്നാൽ വരുൺ ചക്രവർത്തിയെ ഇലവനിൽ കാണാൻ സാധ്യതയുണ്ട്. ജഡേജക്ക് പകരം അക്‌സർ പട്ടേലും ഉണ്ടായേക്കാം,' ആകാശ് ചോപ്ര പറഞ്ഞു.

ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്.ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് എയിൽ ആണ് ഇന്ത്യ ഉള്ളത്. ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പം ഉള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ ബി.ജെ.പിയെ വിജയത്തിലേക്ക് നയിച്ചത് ആം ആദ്മി- കോണ്‌​ഗ്രസ് പോരാട്ടം; രൂക്ഷ വിമർശനവുമായി ശിവസേന

National
  •  a day ago
No Image

മിഹിറിന്റെ മരണം; ഗ്ലോബല്‍ സ്‌കൂളിനെതിരെ കൂടുതല്‍ രക്ഷിതാക്കള്‍ രംഗത്ത്, നടപടി സ്വീകരിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി

Kerala
  •  a day ago
No Image

കയര്‍ ബോര്‍ഡില്‍ തൊഴില്‍ പീഡന പരാതി; കാന്‍സര്‍ അതിജീവിതയായ ജീവനക്കാരി മരിച്ചു

Kerala
  •  a day ago
No Image

പഴയ ഫോമിലേക്ക് തിരിച്ചെത്താൻ കോഹ്‌ലി ആ മൂന്ന് താരങ്ങളോട് സംസാരിക്കണം: മുൻ ശ്രീലങ്കൻ താരം

Cricket
  •  a day ago
No Image

നെറ്റ്സരീം ഇടനാഴിയിൽ നിന്ന് പിന്മാറി ഇസ്റാഈൽ രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകളിൽ പുരോ​ഗതിയില്ല

International
  •  a day ago
No Image

കളിക്കളത്തിൽ ആ കാര്യത്തിൽ ഇവൻ പുലിയാണ്; ഇറ്റലിയിൽ മെസിയുടെ വിശ്വസ്തൻ തകർക്കുന്നു 

Football
  •  a day ago
No Image

പകുതിവില തട്ടിപ്പ്: അന്വേഷണം ക്രൈംബ്രാഞ്ചിന്, എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കും

Kerala
  •  a day ago
No Image

രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്; വിപണിയും താഴ്ന്നു തന്നെ

Economy
  •  a day ago
No Image

കൊടുങ്ങല്ലൂരില്‍ മകന്‍ അമ്മയുടെ കഴുത്തറുത്തു; നില ഗുരുതരം, പ്രതി കസ്റ്റഡിയില്‍

Kerala
  •  a day ago
No Image

ബുൾഡോസർ രാജുമായി വീണ്ടും യോ​ഗി; ഹൈക്കോടതി വിധിയുടെ സമയപരിധി അവസാനിച്ചതിന് പിന്നാലെ യുപിയിൽ പള്ളി പൊളിച്ച് നീക്കി

National
  •  2 days ago