HOME
DETAILS

വിലങ്ങാട് ഉരുള്‍പൊട്ടല്‍; നഷ്ടപരിഹാര പട്ടികയില്‍ അനര്‍ഹരും ഉള്‍പ്പെട്ടതായി പരാതി

  
Web Desk
January 11 2025 | 09:01 AM

Vilangad Landslide Complaint that ineligible is included in the compensation list

കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ നഷ്ടപരിഹാര പട്ടികയില്‍ അപാകതയെന്ന് പരാതി. പട്ടികയില്‍ അനര്‍ഹരും ഉള്‍പ്പെട്ടു എന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ റവന്യൂ വകുപ്പ് പരിശോധന ആരംഭിച്ചു. നേരത്തെ തയ്യാറാക്കിയ പട്ടികയല്ല ഇപ്പോള്‍ പരിഗണിക്കുന്നത്. അര്‍ഹരായ പലരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കി എന്നും, അനര്‍ഹര്‍ പട്ടികയില്‍ കയറിക്കൂടി എന്നും പ്രദേശവാസികള്‍ ആരോപിച്ചു.

പരാതി ഉയര്‍ന്നതിന് പിന്നാലെ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം റവന്യൂ സംഘം വിലങ്ങാട് വില്ലേജ് ഓഫീസില്‍ എത്തി പരിശോധന ആരംഭിച്ചു. വടകര ഡെപ്യൂട്ടി തഹസില്‍ദാര്‍ ടിപി അനിതയുടെ നേതൃത്വത്തിലാണ് പരിശോധന.

അതേസമയം, റവന്യുവകുപ്പ് തയ്യാറാക്കിയ പട്ടിക നിറയെ അപാകമാണെന്നും അര്‍ഹരായ ഒട്ടേറെ ആളുകളെ ഒഴിവാക്കിയതായും കോണ്‍ഗ്രസ്. നിലവില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ പോലും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടില്ല. മന്ത്രിതലയോഗത്തിലെ തീരുമാനങ്ങള്‍പ്പോലും ഇതുവരെ നടപ്പായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് 18 ന് വിലങ്ങാട് ടൗണില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്താന്‍ തീരുമാനിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയെയും മക്കളെയും പുറത്താക്കി വീട് പൂട്ടിയ സംഭവം; പൂട്ടുപൊളിച്ച് അകത്ത് കയറി പൊലിസ് 

Kerala
  •  a day ago
No Image

എറണാകുളത്തും പാലക്കാടും വാഹനാപകടങ്ങള്‍; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ആലപ്പുഴയില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

Kerala
  •  a day ago
No Image

ബെം​ഗളൂരുവിന്റെ ആകാശത്ത് ചീറിപ്പാഞ്ഞ് സുഖോയും തേജസ്സും സൂര്യകിരണും; ഏഷ്യയിലെ ഏറ്റവും വലിയ വ്യോമാഭ്യാസത്തിന് തുടക്കം

National
  •  a day ago
No Image

പാമ്പ് കടിയേറ്റ് മരിച്ചാല്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം

Kerala
  •  a day ago
No Image

ഡൽഹിയിൽ വീണ്ടും വനിതാ മുഖ്യമന്ത്രിയോ? സൂചനകൾ ഇങ്ങനെ

National
  •  a day ago
No Image

അഞ്ച് മണിക്കൂറിനുള്ളില്‍ നാല് പേര്‍ക്ക് കുത്തേറ്റ സംഭവം; ബെംഗളൂരുവിലേത് സീരിയല്‍ കില്ലര്‍ അല്ലെന്ന് പൊലിസ്

National
  •  a day ago
No Image

സ്വകാര്യ സർവകലാശാല ബിൽ ഫെബ്രുവരി 13ന് അവതരിപ്പിക്കും

Kerala
  •  a day ago
No Image

ഗതാഗത നിയമം; ബോധവൽക്കരണവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  a day ago
No Image

കാട്ടാന ആക്രമണം: ഇടുക്കിയില്‍ 45കാരിക്ക് ദാരുണാന്ത്യം

Kerala
  •  a day ago